View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മറന്നുവോ നീ ഹൃദയേശ്വരി ...

ചിത്രംഅക്ഷയപാത്രം (1977)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by devi pillai on July 9, 2008മറന്നുവോ നീ ഹൃദയേശ്വരീ
മറഞ്ഞ ദിനങ്ങള്‍ തന്‍ സ്വപ്നങ്ങളേ?
ഹൃദയമാം വീണയില്‍ ഇരുവരും മീട്ടിയ
പ്രണയനീലാംബരി സ്വരങ്ങളേ?
മറന്നുവോ നീ ഹൃദയേശ്വരീ...

പൊലിഞ്ഞുവോ നിന്‍ മിഴിക്കോവിലില്‍
തെളിഞ്ഞ കിനാക്കള്‍തന്‍ നെയ്നാളങ്ങള്‍?
ജന്മജന്മങ്ങളായ് എന്‍ തപം സൂക്ഷിക്കും
പൊന്നുഷസന്ധ്യാ മലര്‍ രേണുക്കള്‍
പൊലിഞ്ഞുവോ?
മറന്നുവോ നീ ഹൃദയേശ്വരീ.....?

തകര്‍ന്നുവോ നിന്‍ പകല്‍ സ്വപ്നത്തില്‍
ഉയര്‍ന്ന നിശീഥത്തിന്‍ മണിമാളിക?
ഒരു മലര്‍ശയ്യയും ഒരുക്കീ നമുക്കായ്
യുഗങ്ങളായ് കാക്കുമാ രതി മാളിക
തകര്‍ന്നുവോ .....?
മറന്നുവോ നീ ഹൃദയേശ്വരീ.....?

----------------------------------

Added by Susie on September 26, 2009
marannuvo nee hridayeswari
maranja dinangal than swapnangale
hridayamaam veenayil iruvarum meettiya
pranaya neelambari swarangale (marannuvo)

pozhinjuvo nin mizhikkovilil
thelinja kinaakkal than neynaalangal
janmajanmangalaay en thapam sookshikkum
ponnushassandhyaa malar renukkal
polinjuvo (marannuvo)

thakarnnuvo nin pakalswapnathil
uyarnna nisheedhathin maalika
oru malarshayyayum orukki nee namukkay
yugangalaay kaakkumaa rathimaalika
thakarnnuvo (marannuvo)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണന്റെ ചുണ്ടത്ത്
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മനസ്സൊരു താമരപ്പൊയ്ക
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മധുരമുള്ള നൊമ്പരം
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പ്രിയമുള്ള ചേട്ടൻ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍