View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൂമഞ്ഞു തൂകുന്ന ...

ചിത്രംപട്ടാളം ജാനകി (1977)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍, ഭരണിക്കാവ് ശിവകുമാര്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by rennyrita@yahoo.com/ritaazad1@gmail.com on July 2, 2009
thoomanju thookunna chandrodayam pol
chethohari nee vidarnnu ninnu
madhumaasa naalil malarmanju raavil
priye nee virunnu vannu
ennil priye nee virunnu vannu..

venkulir chandana pynkili polente
unmadaswapnathil chirakadichu
aapadachoodamoru divyanubhoodithan
amridanuraagangal njaananinju
ariyaathe njaanunarnnu.. [2]

oruharshalahariyilinnale njan ninte
viralilen viral kondu thalodiyappol
anandadaayiyaam swargeeyanirvrithiyil
aaromale naam chernalinju
nammalil choodunarnnu.. [2]


----------------------------------

Added by Susie on November 29, 2009
തൂമഞ്ഞു തൂകുന്ന ചന്ദ്രോദയം പോല്‍
ചേതോഹരി നീ വിടര്‍ന്നു നിന്നു
മധുമാസ നാളില്‍ മലര്‍മഞ്ഞു രാവില്‍
പ്രിയേ നീ വിരുന്നു വന്നു
എന്നില്‍ പ്രിയേ നീ വിരുന്നു വന്നു ..

വെണ്‍കുളിര്‍ ചന്ദനപ്പൈങ്കിളി പോലെന്‍റെ
ഉന്മാദ സ്വപ്നത്തില്‍ ചിറകടിച്ചു
ആപദചൂടമൊരു ദിവ്യാനുഭൂതിതന്‍
അമൃതാനുരാഗങ്ങള്‍ ഞാനണിഞ്ഞു
അറിയാതെ ഞാനുണര്‍ന്നു .. [2]

ഒരു ഹര്‍ഷലഹരിയിലിന്നലെ ഞാന്‍ നിന്‍റെ
വിരലിലെന്‍ വിരല്‍ കൊണ്ടു തലോടിയപ്പോള്‍
ആനന്ദദായിയാം സ്വര്‍ഗീയനിര്‍വൃതിയില്‍
ആരോമലേ നാം ചേര്‍ന്നലിഞ്ഞു
നമ്മളില്‍ ചൂടുണര്‍ന്നു .. [2]


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലേ മാനത്തിലേ
ആലാപനം : പി ജയചന്ദ്രൻ, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍, ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌
അങ്കവാളില്ലാത്ത
ആലാപനം : അമ്പിളി, ജോളി അബ്രഹാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍, ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌
താഴം പൂവിന്റെ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍, ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌
കൂട്ടിലേയൊരു കിളി
ആലാപനം : എസ് ജാനകി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍, ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌