View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മംഗല്യത്താലിയിട്ട ...

ചിത്രംരണ്ടു ലോകം (1977)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on May 16, 2008

മംഗല്യത്താലിയിട്ട മണവാട്ടി
മാനത്തെയമ്പിളിത്തമ്പുരാട്ടി
മണവാളനില്ലാത്ത മധുവിധുവാണോ നിന്റെ
മണിയറയില്‍ നീയും തനിച്ചാണോ?

കുളിരും കൊണ്ടോടിവരും പൂന്തെന്നല്‍ പുല്‍കുമ്പോള്‍
തളിര്‍മരം കോപിക്കുമോ അതോ
താളത്തില്‍ ചാഞ്ചാടുമോ?
തിരമാലകൈനീട്ടി വാരിപ്പുണരുമ്പോള്‍
തീരത്തിനിഷ്ടമാണോ അതോ
തീരാത്ത ശോകമാണോ?
തമ്പുരാട്ടീ........
മംഗല്യത്താലിയിട്ട.....

മൃദുലാംഗുലികളാല്‍ തന്ത്രികള്‍ മീട്ടുമ്പോള്‍
മണിവീണ കേണിടുമോ അതോ
പൊട്ടിച്ചിരിച്ചീടുമോ?
പൂവിട്ടുപൂജിക്കാന്‍ പൂജാരിതൊടുന്നത്
ദേവിക്കുപരിഭവമോ അതോ
ദിവ്യമാമനുഭൂതിയോ?
തമ്പുരാട്ടീ.......
മംഗല്യത്താലിയിട്ട........



----------------------------------

Added by Susie on October 26, 2009
mangalyathaalitta manavaatti
maanathe ambilithamburaatti
manavaalanillaatha madhuvidhuvaano - ninte
maniyarayil neeyum thanichaano

kulirum kondodi varum poonthennal pulkumbol
thalir maram kopikkumo - atho
thaalathil chaanchaadumo
thiramaala kai neetti vaarippunarumbol
theerathinishtamaano - atho
theeraatha shokamaano...thamburatti
(mangalyathaaliyitta)

mridulaangulikalaal thanthrikal meettumbol
maniveena kenidumo - atho
pottichiricheedumo
poovittu poojikkaan poojaari thodunnathu
devikku paribhavamo - atho
divyamaamanubhoothiyo
thamburatti...(mangalyathaaliyitta)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിലാസ ലതികേ വീണ്ടും വന്നു വിഷാദ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
വേമ്പനാട്ടു കായലിന്നു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
റോജാ മലരേ
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഓർക്കാപ്പുറത്തൊരു കല്യാണം
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ