View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൈവം ഭൂമിയിൽ ...

ചിത്രംകുടുംബം നമുക്ക് ശ്രീകോവില്‍ (1978)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്, പി ജയചന്ദ്രൻ

വരികള്‍

Added by Susie on January 15, 2010
daivam bhoomiyil irangivannu - pandu
marthyarkku vendiyoru kada thurannu (daivam)
sarvasamasthavum nirathivachu
sarvvarkkumishtavilaykkava koduthu - daivam...

yuvathikal azhakine vilaykku vaangi
yuvaakkal aashakal vilaykku vaangi
nethaakkal nunakale vilaykku vaangi
jethaakkal keerthikal vilaykku vaangi
(daivam)

kannukal kanneer vilaykku vaangi
chinthakar bhaavanakal kadam vaangi
bandhukkal bandhangal thirichu vaangi
sambannar ezhakale pidichu vaangi
(daivam)

maanava snehamonnu baakki ninnu
ellorum athu vaangaan madichu ninnu
nammale eeveettil kaatharulum (2)
ee thamburaan maathramathu vaangiyallo
aa thamburaan neenaal vaanidatte
aa thamburaan neenaal vaanidatte....


----------------------------------







Added by Susie on January 15, 2010
ദൈവം ഭൂമിയില്‍ ഇറങ്ങിവന്നു - പണ്ട്
മര്‍ത്ത്യര്‍ക്കു വേണ്ടിയൊരു കട തുറന്നു (ദൈവം )
സര്‍വ്വ സമസ്തവും നിരത്തിവച്ചു
സര്‍വ്വര്‍ക്കുമിഷ്ടവിലയ്ക്കവ കൊടുത്തു - ദൈവം...

യുവതികള്‍ അഴകിനെ വിലയ്ക്ക് വാങ്ങി
യുവാക്കള്‍ ആശകള്‍ വിലയ്ക്ക് വാങ്ങി
നേതാക്കള്‍ നുണകളെ വിലയ്ക്ക് വാങ്ങി
ജേതാക്കള്‍ കീര്‍ത്തി വിലയ്ക്ക് വാങ്ങി
(ദൈവം )

കണ്ണുകള്‍ കണ്ണീര്‍ വിലയ്ക്ക് വാങ്ങി
ചിന്തകര്‍ ഭാവനകള്‍ കടം വാങ്ങി
ബന്ധുക്കള്‍ ബന്ധങ്ങള്‍ തിരിച്ചു വാങ്ങി
സമ്പന്നര്‍ ഏഴകളെ പിടിച്ചു വാങ്ങി
(ദൈവം )

മാനവ സ്നേഹമൊന്നു ബാക്കി നിന്നു
എല്ലോരും അത് വാങ്ങാന്‍ മടിച്ചു നിന്നു
നമ്മളെ ഈവീട്ടില്‍ കാത്തരുളും (2)
ഈ തമ്പുരാന്‍ മാത്രമത് വാങ്ങിയല്ലോ
ആ തമ്പുരാന്‍ നീണാള്‍ വാണിടട്ടെ
ആ തമ്പുരാന്‍ നീണാള്‍ വാണിടട്ടെ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏറ്റുമാനൂരമ്പലത്തിൻ
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്നോളം കാണാത്ത
ആലാപനം : കെ ജെ യേശുദാസ്, കല്യാണി മേനോന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഓംകാരപ്പൊരുളിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി