View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മേ അമ്മേ അമ്മേ നമ്മുടെ ...

ചിത്രംഓടയില്‍ നിന്ന് (1965)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംരേണുക

വരികള്‍

Lyrics submitted by: Sreedevi Pillai

Amme amme amme nammude ambilyammaavaneppavarum - 2
amminithaarakakkunjinte koode
athaazhamunnaaneppavarum ?

innale raathriyum kandilla innu veluppinum kandilla
chandanakkinnavum vennaneychorumaay vannuvilichilla
ammaavan vannu vilichilla
amme amme amme ...............

anthivilakku keduthaaraay ankanavaathiladaykkaaraay
panchavankaattile panchavarnnakkili paadiyurangaaraay
keerthanam paadiyurangaaraay
amme amme amme ...............

ambalappaavayum vendallo kambilithoppiyum vendallo
panchaarayummayum punchirippoovumaay
enne viliykkoolle ammaavan enne viliykkoolle
amme amme amme ................
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പവരും?
അമ്മിണിത്താരകക്കുഞ്ഞിന്റെ കൂടെ
അത്താഴമുണ്ണാനെപ്പവരും?

ഇന്നലെ രാത്രിയും കണ്ടില്ല ഇന്നുവെളുപ്പിനും കണ്ടില്ല
ചന്ദനക്കിണ്ണവും വെണ്ണനെയ്ചോറുമായ് വന്നുവിളിക്കില്ല
അമ്മാവന്‍ വന്നു വിളിക്കില്ല...
(അമ്മേ അമ്മേ അമ്മേ...)

അന്തിവിളക്കു കെടുത്താറായ് അങ്കണവാതിലടക്കാറായ്
പഞ്ചവങ്കാട്ടിലെ പഞ്ചവര്‍ണക്കിളി പാടിയുറങ്ങാറായ്
കീര്‍ത്തനം പാടിയുറങ്ങാറായ്........
(അമ്മേ അമ്മേ അമ്മേ...)

അമ്പലപ്പാവയും വേണ്ടല്ലോ കമ്പിളിത്തൊപ്പിയും വേണ്ടല്ലോ
പഞ്ചാരയുമ്മയും പുഞ്ചിരിപൂവുമായ്
എന്നെ വിളിക്കൂലേ അമ്മാവന്‍ എന്നെ വിളിക്കൂലേ?
(അമ്മേ അമ്മേ അമ്മേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ റിക്ഷാവാലാ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ, മെഹബൂബ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മുറ്റത്തെ മുല്ലയില്‍
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അമ്പലക്കുളങ്ങരെ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാറ്റില്‍ ഇളം കാറ്റില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വണ്ടിക്കാരാ വണ്ടിക്കാരാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മാനത്തും ദൈവമില്ല
ആലാപനം : എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മുറ്റത്തെ മുല്ലയില്‍ (ശോകം)
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ