View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുല്ലപ്പൂമണം വീശും ...

ചിത്രംഅഗ്നി (1978)
ചലച്ചിത്ര സംവിധാനംസി രാധാകൃഷ്ണന്‍
ഗാനരചനശകുന്തള രാജേന്ദ്രന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി, കോറസ്‌

വരികള്‍

Added by devi pillai on November 25, 2008

മുല്ലപ്പൂമണം വീശും മൊഞ്ചത്തിപ്പുതുമാരി
കൈതപ്പൂങ്കാറ്റുവരുന്നേ മൈലാഞ്ചിച്ചോപ്പുവരുന്നേ
ഇതാവരുന്നേ ഇതാ വരുന്നേ ഇതാ ഇതാ പുറപ്പെടുന്നേ...
(മുല്ലപ്പൂമണം...)

കിളിമൊഴിയാണേ കുളിര്‍മൊഴിയാണേ
കരിമിഴിയാണേ കതിര്‍മിഴിയാണേ
കരളാകെ കിനാവിന്റെ കരകാണാക്കടലാണേ
(മുല്ലപ്പൂമണം...)

ബാപ്പാന്റെ പുന്നാര പൊന്നുമോളാണേ
മാരന്റെ കരളിലെ കോരിത്തരിപ്പാണേ
നാണത്തില്‍ പൊതിഞ്ഞുള്ള കല്‍ക്കണ്ടക്കനിയാണേ
ആനന്ദക്കടലിലു നീന്തുന്ന മീനാണേ
പോരില്ല പോരില്ല മാരന്റെ മാറീന്നു
സ്വര്‍ഗീയസുഖത്തിന്റെ ഏഴാംബഹറീന്ന്
(മുല്ലപ്പൂമണം...)

പരല്‍മീനാണേ പുതുമീനാണേ
പൂമീനാണേ പൊന്മീനാണേ
ഉമ്മാന്റെ കണീക്കൊന്നപ്പൂമകളാണേ..
(മുല്ലപ്പൂമണം...)


----------------------------------

Added by devi pillai on November 25, 2008
mullappoomanam veesum monchathipputhumaari
kaithappoonkattuvarunne
mailanchichoppuvarunne
ithaavarunne.. ithavarunne...
itha itha purappedunne....

kilimozhiyaane kulirmozhiyaane
karimizhiyaane kathirmizhiyaane
karalake kinavinte karakanaakkadalaane
(mullappoo manam...)


baappante punnara ponnumolane
maarante karalile koritharippane
naanathil pothinjulla kalkkanda kaniyaane
aanandakadalilu neenthunna meenaane
porilla porilla maarante marinnu
swargeeyasukhathinte ezham baharinnu
(mullappoo manam...)

paralmeenaane puthumeenaane poomeenaane ponmeenaane
ummante kanikkonna poomakalaane
(mullappoo manam...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുൽത്താന്റെ കൊട്ടാരത്തിൽ
ആലാപനം : പി സുശീല   |   രചന : ശകുന്തള രാജേന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
തൊണ്ണൻ പോക്കറു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശകുന്തള രാജേന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
കാറ്റുപറഞ്ഞ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശകുന്തള രാജേന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍