View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പച്ചക്കിളീ പവിഴപാല്‍വര്‍ണ്ണമേ ...

ചിത്രംഈ മനോഹരതീരം (1978)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Shakkeeb Vakkom

Sunithaa sunithaa............
Pachakkili pavizha paalvarname
Paavaada praayamulla srungaarame
Aaswaadakan njaanoraaswaadakan
Aaromale ninte aaraadhakan
(pachakkili................)

Neela prakaasa pushppam virinju nilkkum
Neendidam petta nin kanpeelikal
Idakkide chimmiyenne kshanichu-ente
Inayamenne vilichu
Oru nimisham oru nimisham
Oru nizhal polay pinnil njaanalanju
(Pachakkili.........)

Naanam thulumpi nilkkum nunakkuzhikal
Chumbanam mutti nilkkum chenchundukal
Adikkadi ninnil enne thalachu-ninte
Asulabha bhaavamenne pothinju
Oru nimisham oru nimisham
Oru swaramaayi ninnil njaan alinju
(pachakkili................)
വരികള്‍ ചേര്‍ത്തത്: ഷക്കീബ് വക്കം

സുനിതാ...സുനിതാ...
പച്ചക്കിളി പവിഴപ്പാല്‍വര്‍ണ്ണമേ
പാവാടപ്രാ‍യമുള്ള ശൃംഗാരമേ
ആസ്വാദകന്‍ ഞാനൊരാസ്വാദകന്‍
ആരോമലേ നിന്റെ ആരാധകന്‍

നീലപ്രകാശപുഷ്പം വിരിഞ്ഞുനില്‍ക്കും
നീണ്ടിടംപെട്ട നിന്റെ കണ്‍പീലികള്‍
ഇടയ്ക്കിടെ ചിമ്മിയെന്നെ ക്ഷണിച്ചൂ - എന്റെ
ഇണയരയന്നമെന്നെ വിളിച്ചൂ
ഒരു നിമിഷം... ഒരു നിമിഷം
ഒരു നിഴല്‍ പോലെ പിന്നില്‍ ഞാനലഞ്ഞൂ

നാണം തുളുമ്പി നില്‍ക്കും നുണക്കുഴികള്‍
ചുംബനം മുട്ടി നില്‍ക്കും ചെഞ്ചുണ്ടുകള്‍
അടിക്കടി നിന്നിലെന്നെ തളച്ചൂ - നിന്റെ
അസുലഭഭാവമെന്നെ പൊതിഞ്ഞൂ
ഒരു നിമിഷം... ഒരു നിമിഷം
ഒരു സ്വരമായി നിന്നില്‍ ഞാനലിഞ്ഞൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാമശംഖൊലി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
കടമിഴിയിതളിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
പൂവുകളുടെ ഭരതനാട്യം
ആലാപനം : പി മാധുരി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ