View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിനും കണ്ണായ ...

ചിത്രംകന്യക (1978)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംഅമ്പിളി, സി ഒ ആന്റോ, ജോളി അബ്രഹാം

വരികള്‍

Lyrics submitted by: Sreedevi Pillai

Kanninum kannaya kaikeyi
nee khalbu pottikkarayuvan karanamenthe
njammade mootha mon sreeramanu naaleyalle
yuvaraashavaayabhishekam

Pandorikkal prananatha therinte chakrathil
choonduviralittu jeevan rakshichille
Randu varamenikkannu tharaamennu paranjathu
randumippol tharamenkil karayilla njan

shodicha varam randum
shodicha varam randum kaiyyode thannekkam
chorunnathirunningane karanjeedalle
neeyippolingane bejaaraayal cheettu keerippokum
njammade kaattu pokum

Mootha mon ramane kaadukettanam
njan petta mon bharathanu rajyam venam
njan petta mon bharathanu rajyam venam

Ayyo chathikkalle kaikeyee
ithu vayya sahikkilla njammalippam
rajyam bharathanu thannekkam
njammade raamane kaattilu kettandaa

Ilayamma thannude shapadham nadakkatte
njan vanavaasathinu poyidaam
ponnuthaathaa

Njanum koode barum
thirumala devanaanu sathyam (2)
jeevanadha prananadha
seethem koodevarum
thirumala devananu sathyam

Kallundu mullundu seethe
Kattil mullan pannikalunde
kaandamrugangalumunde pinne
kaattanakkoottangalundu

achaayanum chettathiyum
illaathoree ayodyayil
ichayillenikkappacha ee lakshmanannini jeevikkaan
poyekkaam njanum poyekkaam
poyekkaam aamen....

hridayavedanayaal urukunna thaathaa
ee thanayaraam njangale anugrahikkoo
hridayatthilallaa vedana njammade
udaratthilaaneda ponnumone
sodaappodi edukku....... sodappodi edukku
thodangi museebath..............
allo allo.............
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ണിനും കണ്ണായ കൈകേയി
നീ ഖൽബു പൊട്ടിക്കരയുവാൻ കാരണമെന്തേ (2)
ഞമ്മടെ മൂത്ത മോൻ ശ്രീരാമനു നാളെയല്ലേ
യുവരാശാവായഭിഷേകം

പണ്ടൊരിക്കൽ പ്രാണനാഥാ തേരിന്റെ ചക്രത്തിൽ
ചൂണ്ടുവിരലിട്ടു ജീവൻ രക്ഷിച്ചില്ലേ
രണ്ടു വരമെനിക്കന്നു തരാമെന്ന് പറഞ്ഞത്
രണ്ടുമിപ്പോൾ തരാമെങ്കിൽ കരയില്ല ഞാൻ

ശോദിച്ച വരം രണ്ടും
ശോദിച്ച വരം രണ്ടും കൈയ്യോടെ തന്നേക്കാം
ചോറുണ്ണാതിരുന്നിങ്ങനെ കരഞ്ഞീടല്ലേ
നീയിപ്പോളിങ്ങനെ ബേജാറായാൽ ചീട്ടു കീറി പോകും
ഞമ്മടെ കാറ്റു പോവും

മൂത്ത മോൻ രാമനെ കാടു കേറ്റണം
ഞാൻ പെറ്റ മോൻ ഭരതനു രാജ്യം വേണം
ഞാൻ പെറ്റ മോൻ ഭരതനു രാജ്യം വേണം

അയ്യോ ചതിക്കല്ലേ കൈകേയീ
ഇത് വയ്യ സഹിക്കില്ല ഞമ്മളിപ്പം
രാജ്യം ഭരതനു തന്നേക്കാം ഞമ്മടെ രാമനെ കാട്ടിലു കേറ്റേണ്ട

ഇളയമ്മ തന്നുടെ ശപഥം നടക്കട്ടേ
ഞാൻ വനവാസത്തിനു പോയിടാം
പൊന്നുതാതാ..

ഞാനും കൂടെ ബരും
തിരുമല ദേവനാണു സത്യം (2)
ജീവനാഥാ പ്രാണനാഥാ
സീതേം കൂടെ ബരും
തിരുമല ദേവനാണു സത്യം

കല്ലുണ്ട് മുള്ളുണ്ട് സീതേ
കാട്ടിൽ മുള്ളൻ പന്നികളുണ്ടേ (2)
കണ്ടാമൃഗങ്ങളുമുണ്ടേ പിന്നെ
കാട്ടാനക്കൂട്ടങ്ങളുണ്ട്..

അച്ചായനും ചേട്ടത്തിയും
ഇല്ലാത്തോരീ അയോധ്യയില്‍
ഇഛയില്ലെനിക്കപ്പച്ചാ ഈ
ലക്ഷ്മണന്നിനി ജീവിക്കാന്‍
പോയേക്കാം ഞാനും പോയേക്കാം

ഹൃദയവേദനയാല്‍ ഉരുകുന്ന താതാ
ഈ തനയരാം ഞങ്ങളെ അനുഗ്രഹിക്കൂ
ഹൃദയത്തിലല്ലാ വേദന ഞമ്മടെ
ഉദരത്തിലാനെടാ പൊന്നുമോനെ
സോടാപ്പൊടി എടുക്കു ....... സോടാപ്പൊടി എടുക്കൂ
തൊടങ്ങി മുസീബത്ത്
അള്ളോ...........അള്ളോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആവണിക്കുട ചൂടുന്നേ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മാനസേശ്വരാ
ആലാപനം : പി സുശീല   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ശാരികത്തേന്മൊഴികള്‍
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
എന്തിനു സ്വർണ്ണമയൂര
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍