View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുല്ലപ്പൂ ...

ചിത്രംഅനുമോദനം (1978)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഅമ്പിളി, കോറസ്‌

വരികള്‍

Added by devi pillai on December 23, 2009
mullappoo manamuthirkkum kulirkaatte
mulam kaadin mundulaykkum kusrithikkaatte
kolunthu nullum yuvathikale thazhuki varum
neeyente
karaledutha kaamukane kando?

lallalalalalala......
mullappoo manamuthirkkum.......

lalalalala.....

mutholakkudachoodi mayilppeelikathirchoodi
maalappoo kavadi neeyadiyappol
ninte youvanakkaavin thirumuttathenganum
ente kaamadevane nee kando
avaneytha ezhumunappoovambu kando?
lallalala.....
mullappoo.....

hoy hoy hoy.....

nellola pattuchoodi ilamthooval mudichoodi
maarippoo velakal neeyadiyappol
ninte vellitheru pokum paathavakkilenganum
ente praaneshwarane nee kando
avanaadum pushpanrithamenganum kando?

lallaalaa lalalala...
mullapoo........




----------------------------------

Added by devi pillai on December 23, 2009
മുല്ലപ്പൂമണമുതിര്‍ക്കും കുളിര്‍കാറ്റേ
മുളംകാടിന്‍ മുണ്ടുലയ്ക്കും കുസൃതിക്കാറ്റേ
കൊളുന്തുനുള്ളും യുവതികളെ തഴുകിവരും നീയെന്റെ
കരളെടുത്ത കാമുകനെ കണ്ടോ?

ലല്ലാലാലലലലാ.......
മുല്ലപ്പൂമണമുതിര്‍ക്കും........

ലല്ലാലലലാ‍.........
മുത്തോലക്കുടചൂടി മയില്‍പ്പീലിക്കതിര്‍ചൂടി
മാലപ്പൂക്കാവടി നീയാടിയപ്പോള്‍
നിന്റെ യൌവ്വനക്കനവിന്‍ തിരുമുറ്റത്തെങ്ങാനും
എന്റെ കാമദേവനെ നീ കണ്ടോ?
അവനെയ്ത ഏഴുമുനപ്പൂവമ്പു കണ്ടോ?
ലല്ലാലാലലലല.........
മുല്ലപ്പൂമണമുതിര്‍ക്കും..........

ഹോയ് ഹോയ് ഹോയ്

നെല്ലോലപ്പട്ടുചൂടി ഇളംതൂവല്‍ മുടിചൂടി
മാരിപ്പൂവേലകള്‍ നീയാടിയപ്പോള്‍
നിന്റെ വെള്ളിത്തേരു പോകും പാതവക്കിലെങ്ങാനും
എന്റെ പ്രാണേശ്വരനെ നീ കണ്ടോ?
അവനാടും പുഷ്പനൃത്തമെങ്ങാനും കണ്ടോ?
ലല്ലാലാലലലല.........
മുല്ലപ്പൂമണമുതിര്‍ക്കും..........



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിരി കൊണ്ടു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എ ടി ഉമ്മര്‍
കിഴക്കു മഴവിൽ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എ ടി ഉമ്മര്‍
കാപ്പികൾ പൂക്കുന്ന
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, ബി വസന്ത   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എ ടി ഉമ്മര്‍