വയല്‍ വരമ്പില്‍ ...
ചിത്രം | കല്പ്പവൃക്ഷം (1978) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical vayal varambil chilambu thulli vayalppookkalil then thulumbi ilayanangiya thaalamo ilam kaattin raagamo kanam kaalile kolussukalo kaliyaakkiyathaaru enne kaliyaakkiyathaaru idavappaathi meghame ithile vaa ennidanenchile minnalppoo choodippom madamurinja manassile kaithodinnalakalil kanavozhukkum kalivanchikal kandu pokaam (vayal) thiruvaathira njaattuvel pookkale ee thirumadhuram nedikkaan koode varoo pranayamenna devatha varamarulum kovilil thiruvilakku koluthuvaan koottuporu (vayal) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വയല്‍ വരമ്പില്‍ ചിലമ്പുതുള്ളി വയല്‍പ്പൂക്കളില്‍ തേന്‍ തുളുമ്പി ഇലയനങ്ങിയ താളമോ, ഇളംകാറ്റിന് രാഗമോ, കണങ്കാലിലെ കൊലുസുകളോ, കളിയാക്കിയതാര്‍ എന്നെ കളിയാക്കിയതാര്? ഇടവപ്പാതിമേഘമേ ഇതിലേ വാ എന്നിടനെഞ്ചിലെ മിന്നല്‍പ്പൂ ചൂടിപ്പോകാം മടമുറിഞ്ഞമനസ്സിലെ കൈത്തോടിന്നലകളില്‍ കനവൊഴുക്കും കളിവഞ്ചികള്‍ കണ്ടു പോകാം വയല്‍ വരമ്പില്‍ ചിലമ്പുതുള്ളി..... തിരുവാതിര ഞാറ്റുവേല പൂക്കളെ ഈ തിരുമധുരം നേദിക്കാന്‍ കൂടെ വരൂ പ്രണയമെന്ന ദേവത വരമരുളും കോവിലില്‍ തിരുവിളക്കു കൊളുത്തുവാന്‍ കൂട്ടുപോരൂ വയല്‍ വരമ്പില്‍ ചിലമ്പുതുള്ളി...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആടു പാമ്പേ
- ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, സി ഒ ആന്റോ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പുലരിയില്‍ നമ്മെ
- ആലാപനം : അമ്പിളി, കോറസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കല്യാണസൗഗന്ധികപ്പൂ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൊച്ചീലഴിമുഖം
- ആലാപനം : അമ്പിളി, കോറസ്, ജയശ്രീ | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി