View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്യാണസൗഗന്ധികപ്പൂ ...

ചിത്രംകല്‍പ്പവൃക്ഷം (1978)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on July 14, 2008

കല്യാണസൌഗന്ധികപ്പൂതേടി
കാടുകളില്‍ ഞാനലയുന്നു
കാതരമിഴിയാം വനകന്യകയെന്‍
ഗാനമായെന്നില്‍ വിരിയുന്നൂ

കദളീവനത്തില്‍ കണ്ടറിഞ്ഞല്ലോ
കാമസുരഭിയായി
രതിസുഖസാരേ നാടകമാടും
രജനീഗന്ധിയായി

വിരാടപര്‍വ്വത്തില്‍ വിഷാദസന്ധ്യയില്‍
വീണപൂവല്ലേ നീ
നീചരാഗങ്ങളാല്‍ നിന്നെയുണര്‍ത്തും
കീചകന്മാരുണ്ടോ ഇവിടെ
കീചകന്മാരുണ്ടോ?

ആരണ്യപുഷ്പമേ ആരറിയാനീ
അജ്ഞാതവാസതപം
വേണ്ടാ പാദങ്ങള്‍ ഇനിയിടറേണ്ട
പാണ്ഡവനല്ലോ ഞാന്‍
പാണ്ഡവനല്ലോ ഞാന്‍


----------------------------------

Added by devi pillai on July 14, 2008
kalyana sougandhikappoo thedi
kadukalil njanalayunnu
katharamizhiyam vanakanyakayen
gaanamaayennil viriyunnu


kadaleevanathil kandarinjallo
kaamasurabhiyayi...
rathisukhasare naadakamadum
rajanee gandhiyaay


viradaparvathil vishadasandhyayil
veenapoovalle nee
neecharagangalam ninneyunarthum keechakanmarundo ivide
keechakanmarundo


aranyapushpame aarariyan ee
ajnjathavasathapam
vendapaadangal iniyidarenda
pandavanallo njaan
pandavanallo njan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വയല്‍ വരമ്പില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആടു പാമ്പേ
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പുലരിയില്‍ നമ്മെ
ആലാപനം : അമ്പിളി, കോറസ്‌   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൊച്ചീലഴിമുഖം
ആലാപനം : അമ്പിളി, കോറസ്‌, ജയശ്രീ   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി