View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പവിഴമല്ലി നിന്റെ ...

ചിത്രംഅമര്‍ഷം (1978)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, പി മാധുരി

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Pavizhamallee, ninte kapolathil
paraagarenuvo paribhavamo
ambalamuttathe aaraamaseemayil
angenthinariyaatholichu ninnu...
(Pavizhamallee, ninte...)

neeravatheerathil... innale raavil
nin karalaalitha shayaathalathil....
ellaam marannurangee.....
manassile kaamukan manavaalanaayi...
mounam vaachaalamaayi...vaachaalamaayi....

pavizhamallee, ninte kapolathil
paraagarenuvo paribhavamo
ambalamuttathe aaraamaseemayil
angenthinariyaatholichu ninnu...

neeradavaanathil minnal pinarukal
kelineeraattinirangiyappol njaanoru malarambanaayi....
ushassu vitarthiya himayavanikayil unarnnu
rathiyaay maari njaan...rathiyaay maari njaan....

pavizhamallee, ninte kapolathil
paraagarenuvo paribhavamo
amabalamuttathe aaraamaseemayil
angenthinariyaatholichu ninnu...
um um um.....
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

പവിഴമല്ലീ, നിന്റെ കപോലത്തില്‍
പരാഗരേണുവോ പരിഭവമോ
അമ്പലമുറ്റത്തെ ആരാമസീമയില്‍
അങ്ങെന്തിനറിയാതൊളിച്ചു നിന്നു...
(പവിഴമല്ലീ, നിന്റെ.......)

നീരവതീരത്തില്‍... ഇന്നലെ രാ‍വില്‍...
നിന്‍ കരലാളിത ശയ്യാതലത്തില്‍...
എല്ലാം മറന്നുറങ്ങി...
മനസ്സിലെ കാമുകന്‍ മണവാളനായി....
മൌനം വാചാലമായി...വാചാലമായി...

പവിഴമല്ലീ, നിന്റെ കപോലത്തില്‍
പരാഗരേണുവോ പരിഭവമോ
അമ്പലമുറ്റത്തെ ആരാമസീമയില്‍
അങ്ങെന്തിനറിയാതൊളിച്ചു നിന്നു...

നീരദവാനത്തില്‍ മിന്നല്‍‌ പിണരുകള്‍
കേളിനീരാട്ടിനിറങ്ങിയപ്പോള്‍ ഞാനൊരു മലരമ്പനായി...
ഉഷസ്സു വിടര്‍ത്തിയ ഹിമയവനികയില്‍ ഉണര്‍ന്നു
രതിയായ് മാറി ഞാന്‍....രതിയായ് മാറി ഞാന്‍...

പവിഴമല്ലീ, നിന്റെ കപോലത്തില്‍
പരാഗരേണുവോ പരിഭവമോ
അമ്പലമുറ്റത്തെ ആരാമസീമയില്‍
അങ്ങെന്തിനറിയാതൊളിച്ചു നിന്നു...
ഉം ഉം ഉം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാതിൽ തുറക്കൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ
മാളോരേ മാളോരേ
ആലാപനം : പി സുശീല   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ
ഒത്തുപിടിച്ചാല്‍ മലയും പോരും
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, കാര്‍ത്തികേയന്‍   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ