View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചക്രവാളം ചാമരം ...

ചിത്രംഅവള്‍ വിശ്വസ്തയായിരുന്നു (1978)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനകാനം ഇ ജെ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on October 6, 2009 corrected by jayalakshmi.ravi@gmail.com on June 1, 2010
ചക്രവാളം ചാമരം വീശും
ചക്രവര്‍ത്തിനീ രാത്രി
നിദ്രോദയത്തില്‍ നിന്റെ ശ്രീകോവിലില്‍
സ്വപ്നോത്സവമല്ലോ
ചക്രവാളം ചാമരം വീശും
ചക്രവര്‍ത്തിനീ രാത്രി

നിശയുടെ മാറില്‍ വിടര്‍ന്നുനില്‍ക്കും
നിശാഗന്ധികള്‍ നമ്മള്‍
(നിശയുടെ മാറില്‍.....)
അവളുടെ വാര്‍മുടിച്ചുരുളില്‍ ചൂടൂം അല്ലിപ്പൂമൊട്ടുകള്‍
നിശീഥിനീ നിശീഥിനീ
നീയറിയാതെ ജനനമുണ്ടോ മരണമുണ്ടോ
മനുഷ്യജീവിതമുണ്ടോ?
ചക്രവാളം ചാമരം വീശും
ചക്രവര്‍ത്തിനീ രാത്രി

രാവിന്റെ മടിയില്‍ പറന്നുപാറും രാപ്പാടികള്‍ നമ്മള്‍
അവളുടെ നീള്‍മിഴിമുനയില്‍ പൂക്കും ആതിരാ സ്വപ്നങ്ങള്‍
നിശീഥിനീ നിശീഥിനീ
നീയറിയാതെ കാമുകനുണ്ടോ കാമുകിയുണ്ടോ? 
പ്രേമവികാരങ്ങളുണ്ടോ?
(ചക്രവാളം ചാമരം വീശും......)


----------------------------------

Added by devi pillai on October 6, 2009 corrected by jayalakshmi.ravi@gmail.com on June 1, 2010
Chakravaalam chaamaram veeshum
Chakravarthinee raathri
Nidhrodhayathil ninte sree kovilil
Swapnolsavamallo (chakravaalam)

Nishayude maaril vidarnnu nilkkum nishaagandikal nammal
Avalude vaarmudi churulil choodum allippoomottukal
Nisheedhini nisheedhini neeyariyaathe jananamundo
Maranamundo manushya jeevithamundo (chakravalam)

Raavinte madiyil parannu paarum rappaadikal nammal
Avalude neelmizhimunayil pookkum aathiraa swapnangal
Nisheedhini nisheedhini neeyariyaathe
Kaamukanundo kaamukiyundo 
Premavikaarangalundo(chakravaalam)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിരയും തീരവും
ആലാപനം : വാണി ജയറാം   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പണ്ടു പണ്ടൊരു കുറുക്കന്‍
ആലാപനം : അമ്പിളി   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തിരയും തീരവും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍