View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആനന്ദനടനം ...

ചിത്രംകടത്തനാട്ടു മാക്കം (1978)
ചലച്ചിത്ര സംവിധാനംഅപ്പച്ചന്‍ (നവോദയ)
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി, ബി വസന്ത

വരികള്‍

Added by vijaykrishnanvs@gmail.com on July 17, 2008
ആനന്ദനടനം അപ്‌സരകന്യകള്‍ തന്‍
അനുപമ ശൃംഗാരനടനം...

ഇന്ദ്രധനുസ്സുകള്‍ തന്‍ പൂപ്പന്തലില്‍
ചന്ദ്രകാന്ത മണിമണ്ഡപത്തില്‍....
സൂര്യനും ചന്ദ്രനും വിളക്കുകള്‍ കൊളുത്തിയ
സുന്ദര സങ്കല്‍പ്പ രാജാങ്കണത്തില്‍.....
(ആനന്ദനടനം)

വാനവ ഗംഗയിലിളകിവരും
ലോലതരംഗ മൃദംഗധ്വനിയില്‍...
പാവാടഞൊറികള്‍ പവനനിലുലഞ്ഞും
പൂവേണിയഴിഞ്ഞും പൂക്കള്‍ പൊഴിഞ്ഞും....
(ആനന്ദനടനം)

മദകര നന്ദനനളിനയിലൊഴുകും
മരാളകന്യക മേനക ഞാന്‍....
ഉലകീരേഴിനും അധിപതിമാരുടെ
ഉള്ളം കവര്‍ന്നിടും ഉര്‍വശി ഞാന്‍....
ഉമ്പര്‍കോനുടയ നൃത്തവേദിയിതില്‍
ഇമ്പമേറ്റിടും രംഭ ഞാന്‍.....
വിലാസവതിയാം കളാരമണിയുടെ
ലലാടതിലകമീ തിലോത്തമ.....

വിണ്ണിലുള്ള വരവര്‍ണ്ണിനീമണികള്‍
മന്ത്രഗാനസുധ തൂകവേ...
മന്മഥോത്സവ മനോജ്ഞവേളയിതില്‍
മന്ദമന്ദം നടമാടി നാം....

താരകനൂപുരങ്ങള്‍ താളമടിച്ചു...
നീരദകഞ്ചുകത്തില്‍ മാറിടം തുടിച്ചു...
സ്വരരാഗസുധയില്‍ നാം നീന്തിത്തുടിച്ചു
സ്വര്‍ഗ്ഗീയനര്‍ത്തനത്തില്‍ ലഹരി വിതച്ചു....
(ആനന്ദനടനം)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയില്യം കാവിലമ്മ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
അമ്മെ ശരണം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
അക്കരെയക്കരെയല്ലോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
നീട്ടിയ കൈകളിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ
കാവേരിക്കരയിലെഴും
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ആയില്യം കാവിലമ്മെ വിട
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ
കാലമാം അശ്വത്തിന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ
ഊരിയ വാളിതു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ