View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞായറും തിങ്കളും ...

ചിത്രംരണ്ടു പെണ്‍കുട്ടികള്‍ (1978)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Added by devi pillai on july 10, 2008
a... 
njaayarum thinkalum poothirangum
neelaambarathinte kaalchuvattil
aayiramaayiram brahmavarshangalay
bhoomandalam thapassirunnu
aadimanushyane kaathirunnu

ambarappikkunna shoonyaalayathil
vannangane marthyan janichu
pinneedavante ekantha dukhanagalil
ninnumorapsaraaaulbhavichu
kannuneerthulliyanallo sthreeyoru
kannuneerthulliyanallo
njayarum thinkalum poothirangum....


ambarappikkunna lavanyadharayay
annavaladyam chirichu
aamanippunchiri cheppil ninnadyathe
vanchana mannil therichuveenu
innum prathidhwanikkunnu aachiri
innum prathidhwanikkunnu

vidyalayangalil karyalayangalil
devalayangalil polum
ennupurushante paathi dourbalyamaay
innum chirikkunna kannuneere
neeverum vanchana mathram bhoomiyil
ninne srishtichathum daivam
ninne srishtichathum daivam

----------------------------------

Added by devi pillai on July 10, 2008
ആ....
ഞായറും തിങ്കളും പൂത്തിറങ്ങും
നീലാംബരത്തിന്റെ കാല്‍ച്ചുവട്ടില്‍
ആയിരമായിരം ബ്രഹ്മവര്‍ഷങ്ങളായ്
ഭൂമണ്ഡലം തപസ്സിരുന്നു
ആദിമനുഷ്യനെ കാത്തിരുന്നൂ

അമ്പരപ്പിക്കുന്ന ശൂന്യാലയത്തില്‍ വ-
ന്നങ്ങനെ മര്‍ത്ത്യന്‍ ജനിച്ചു
പിന്നീടവന്റെ ഏകാന്തദുഃഖങ്ങളില്‍
നിന്നുമൊരപ്സരസ്സുല്‍ഭവിച്ചു
കണ്ണുനീര്‍ത്തുള്ളിയാണല്ലോ സ്ത്രീയൊരു
കണ്ണുനീര്‍ത്തുള്ളിയാണല്ലോ
കണ്ണുനീര്‍ത്തുള്ളിയാണല്ലോ
ഞായറും തിങ്കളും........

അമ്പരപ്പിക്കുന്ന ലാവണ്യധാരയായ്
അന്നവളാദ്യം ചിരിച്ചു
ആമണിപ്പുഞ്ചിരിച്ചെപ്പില്‍ നിന്നാദ്യത്തെ
വഞ്ചന മണ്ണില്‍ തെറിച്ചുവീണു
ഇന്നും പ്രതിധ്വനിക്കുന്നു ആ ചിരി
ഇന്നും പ്രതിധ്വനിക്കുന്നു

വിദ്യാലയങ്ങളില്‍ കാര്യാലയങ്ങളില്‍
ദേവാലയങ്ങളില്‍ പോലും
എന്നും പുരുഷന്റെ പാതിദൌര്‍ബ്ബല്യമായ്
ഇന്നും ചിരികുന്ന കണ്ണുനീരേ
നീവെറും വഞ്ചന മാത്രം ഭൂമിയില്‍
നിന്നെ സൃഷ്ടിച്ചതും ദൈവം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രുതി മണ്ഡലം
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
എന്തറിവൂ നീ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വെയർ ദയർ ഈസ്‌
ആലാപനം : ഉഷാ ഉതുപ്പ്‌   |   രചന : റേണ്ടര്‍ ഗയ്   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍