View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുരവികാര തരംഗിണിയില്‍ ...

ചിത്രംപോക്കറ്റടിക്കാരി (1978)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, അമ്പിളി

വരികള്‍

Lyrics submitted by: Indu Ramesh

Madhuravikaara tharanginiyil
maanasaminnoru kalahamsam
swapna madaalasa manjariyil
swarnnam pooshee madhumaasam...
(madhuravikaara... )

makara manohara malarmizhiyinayil
malarani kinaavukal viriyumpol..(makara.. )
aa... aa...
njaanariyaathen maanasametho
gaanathin lahariyil muzhukunnu
muzhukunnu sakhi muzhukunnu...
(madhuravikaara... )

kanakaanguliyaal karalin veenayil
raagamaalika nee korkkumpol.. (kanakaanguliyaal.. )
aa... aa...
vasantham punarunna maalathi pole
maaril pulakam viriyunnu
viriyunnu sakhi viriyunnu...
(madhuravikaara... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മധുരവികാര തരംഗിണിയില്‍
മാനസമിന്നൊരു കളഹംസം
സ്വപ്നമദാലസമഞ്ജരിയില്‍
സ്വര്‍ണ്ണം പൂശീ മധുമാസം...
(മധുരവികാര.. )

മകരമനോഹര മലര്‍മിഴിയിണയില്‍
മലരണി കിനാവുകള്‍ വിരിയുമ്പോള്‍.. (മകരമനോഹര.. )
ആ... ആ...
ഞാനറിയതെന്‍ മാനസമേതൊ
ഗാനത്തിന്‍ ലഹരിയില്‍ മുഴുകുന്നു
മുഴുകുന്നു സഖി മുഴുകുന്നു...
(മധുരവികാര... )

കനകാംഗുലിയാല്‍ കരളിന്‍ വീണയില്‍
രാഗമാലിക നീ കോര്‍ക്കുമ്പോള്‍.. (കനകാംഗുലിയാല്‍.. )
ആ... ആ...
വസന്തം പുണരുന്ന മാലതി പോലെ
മാറില്‍ പുളകം വിരിയുന്നു
വിരിയുന്നു സഖി വിരിയുന്നു...
(മധുരവികാര... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രണയ ജോടികളേ
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
ആദ്യത്തെ നോട്ടത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
ആശാനാശിച്ചതാനവാല്
ആലാപനം : ജോളി അബ്രഹാം, രാജഗോപാല്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍