View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളത്താ‍മരയിതളഴകോ ...

ചിത്രംഅഹല്യ (1978)
ചലച്ചിത്ര സംവിധാനംബാബു നന്തൻ‌കോട്
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vella thaamara ithalazhako
vellithinkal kathiroliyo
anirvachaneeyamaam asulabhapushpame [2]
aareki ithranalla parivesham
ninakkarodumenthinithra parihaasam

swapnam mayagunna nayanangalo
sangeethamunarunnoradharangalo
purikakkodiyo kaarkkoonthalamo.[2]
ninne vilasiniyaakki.[2]

sirassil ninnuthirunnoralakangalo
manassil vannunarunna pulakangalo
niramaaridamo neelmizhimunayo[2]
ninne madaalassayakki [2]
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വെള്ളത്താമര ഇതളഴകോ
വെള്ളിത്തിങ്കൾ കതിരൊളിയോ
അനിർവ്വചനീയമാം അസുലഭപുഷ്പമേ [2]
ആരേകി ഇത്രനല്ല പരിവേഷം
നിനക്കാരോടുമെന്തിനിത്ര പരിഹാസം

സ്വപ്നം മയങ്ങുന്ന നയനങ്ങളോ
സംഗീതമുണരുന്നൊരധരങ്ങളോ
പുരികക്കൊടിയോ കാർക്കൂന്തളമോ [2]
നിന്നെ വിലാസിനിയാക്കി [2]

ശിരസ്സിൽ നിന്നുതിരുന്നൊരളകങ്ങളോ
മനസ്സിൽ വന്നുണരുന്ന പുളകങ്ങളോ
നിറമാറിടമോ നീൾമിഴിമുനയോ[2]
നിന്നെ മദാലസയാക്കി [2]


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീഭൂതബലി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
ലളിതാ സഹസ്രനാമം
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
ഹാപ്പി മ്യൂസിക്‌
ആലാപനം : എസ് ജാനകി, ബി വസന്ത   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌