View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിരിഞ്ഞതെന്തിന് ...

ചിത്രംഇണപ്രാവുകള്‍ (1965)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

virinjathenthinu virinjathenthinu
thiruhridayappoove?
niranjathenthinu nin mizhiyithalukal
neelavarnnapoove?

ninakkumenneppoloru dukham
kalarnna kadhayundo?
manassilenneppole ninakkum
mounavedanaundo?

murinjuvallo nin maaridavum
mullaanikalaale!(2)
vilichu thengikkarayaan polum
vidhiyillallo poove!

vasanthaminiyum vallikkudilil
virunnu varukille?(2)
iniyorunaalum eekkilivaathilil
idayan varukille? ente
idayan varukille?
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു
തിരുഹൃദയപ്പൂവേ?
വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു
തിരുഹൃദയപ്പൂവേ?
നിറഞ്ഞതെന്തിനു നിന്‍ മിഴിയിതളുകള്‍
നീലവര്‍ണ്ണപ്പൂവേ?
നീലവര്‍ണ്ണപ്പൂവേ ...

നിനക്കുമെന്നെപ്പോലൊരു
ദു:ഖം കലര്‍ന്ന കഥയുണ്ടോ? (നിനക്കും)
മനസ്സിലെന്നെപോലെ നിനക്കും
മൌനവേദനയുണ്ടോ?
മൌനവേദനയുണ്ടോ?
(വിരിഞ്ഞ)

മുറിഞ്ഞുവല്ലോ നിന്‍ മാറിടവും
മുള്ളാണികളാലെ! (മുറിഞ്ഞു)
വിളിച്ചു തേങ്ങിക്കരയാന്‍ പോലും
വിധിയില്ലല്ലോ പൂവേ!

വസന്തമിനിയും വള്ളിക്കുടിലില്‍
വിരുന്നു വരുകില്ലേ? (വസന്തം)
ഇനിയൊരു നാളും ഈക്കിളിവാതിലില്‍
ഇടയന്‍ വരുകില്ലേ - എന്റെ
ഇടയന്‍ വരുകില്ലേ?
വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു
തിരുഹൃദയപ്പൂവേ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാക്കത്തമ്പുരാട്ടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കരിവള കരിവള
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കുരുത്തോലപ്പെരുനാളിനു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അക്കരയ്ക്കുണ്ടോ
ആലാപനം : എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇച്ചിരിപ്പൂവാലന്‍
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), ലത രാജു   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പത്തുപറ വിത്തുപാട്
ആലാപനം : എല്‍ ആര്‍ ഈശ്വരി, സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി