അന്നു കണ്ടനേരം ...
ചിത്രം | പിച്ചിപ്പൂ (1978) |
ചലച്ചിത്ര സംവിധാനം | പി ഗോപികുമാര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജയ വിജയ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on July 15, 2010 അന്നുകണ്ട നേരം നീ അല്ലിയാമ്പൽ മുകുളം അന്നുകണ്ട നേരം നീ അല്ലിയാമ്പൽ മുകുളം ഇന്നു കാണും നേരം നീ അല്ലിത്താമര പരുവം നീ അല്ലിത്താമര പരുവം ആറ്റുവഞ്ചിക്കടവിൽ പൂമ്പാറ്റയെപ്പോൽ പാറി ആറ്റുവഞ്ചിക്കടവിൽ പൂമ്പാറ്റയെപ്പോൽ പാറി എന്റെ കണ്മുന കണ്ടു എൻ വിണ്ണഴകേ നിന്നെ വിണ്ണഴകേ നിന്നെ (അന്നുകണ്ട നേരം.....) കന്നിവയൽക്കരയിൽ മലർ കൈത പൂത്തപോലെ കന്നിവയൽക്കരയിൽ മലർ കൈത പൂത്തപോലെ മകരവാസരത്തില്‍ മാരിവില്ലുപോലെ മാരിവില്ലുപോലെ.... (അന്നുകണ്ട നേരം....) മല്ലികപ്പൂബാണൻതൻ മായാജാലംപോലെ മല്ലികപ്പൂബാണൻതൻ മായാജാലംപോലെ വെണ്ണിലാവുപോലെ നീ വന്നിതെന്റെ മുന്നിൽ വന്നിതെന്റെ മുന്നിൽ (അന്നുകണ്ട നേരം....) ---------------------------------- Added by jayalakshmi.ravi@gmail.com on July 15, 2010 Annukanda neram nee alliyaambalmukulam annukanda neram nee alliyaambalmukulam innu kaanum neram nee allithaamara paruvam nee allithaamara paruvam aattuvanchikkadavil poombaattayeppol paari aattuvanchikkadavil poombaattayeppol paari ente kanmuna kandu en vinnazhake ninne vinnazhake ninne (annukanda neram.....) kannivayalkkarayil malar kaitha poothapole kannivayalkkarayil mala kkaitha poothapole makaravaasarathil maarivillupole maarivillupole.... (annukanda neram....) mallikappoobaananthan maayaajaalampole mallikappoobaananthan maayaajaalampole vennilaavupole nee vannithente munnil vannithente munnil (annukanda neram....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓമനക്കുട്ടന്‍ ഗോവിന്ദന്‍
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : ജയ വിജയ
- കാമദേവൻ കരിമ്പിനാൽ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ജയ വിജയ
- ഭവഭയ വിനാശിനി
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ജയ വിജയ
- കല്ല്യാണമേളം കേള്‍ക്കുമ്പോള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : കരിംകുന്നം ചന്ദ്രന്‍ | സംഗീതം : ജയ വിജയ