View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വള കിലുങ്ങി ...

ചിത്രംപടക്കുതിര (1978)
ചലച്ചിത്ര സംവിധാനംപി ജി വാസുദേവന്‍‌
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on July 13, 2010
valakilungi kaalthalakilungi
varnna sandhye ninte meyyil
varnna sandhye ninte meyyil
navavasantham poothorungi
mizhi thilangi athil mazhavillothungi
maankidaave ninteyullil surasugandham peythirangi


chiriyuthirnnu chenchodiyunarnnu
chithralekhe ennilninte malarmarandam nee pakarnnu
thaliraninju kuliraninju thamburaatti ninnilente
angaraagam njan choriju

kalam varachu kai viral kadichu
kalamozhinin nilppukanden madahridandam kodipidichu
karal thudichu mey tharichu
kannimaane nammal thammil rathisukhangal pankuvechu

----------------------------------

Added by devi pillai on July 13, 2010
വളകിലുങ്ങീ കാല്‍ത്തളകിലുങ്ങീ
വര്‍ണ്ണസന്ധ്യേ നിന്റെമെയ്യില്‍
വര്‍ണ്ണസന്ധ്യേ നിന്റെമെയ്യില്‍
നവവസന്തം പൂത്തൊരുങ്ങി
മിഴിതിളങ്ങീ അതില്‍ മഴവില്ലൊതുങ്ങീ
മാന്‍‌കിടാവേ നിന്റെയുള്ളില്‍ സ്വരസുഗന്ധം പെയ്തിറങ്ങി

ചിരിയുതിര്‍ന്നൂ ചെഞ്ചൊടിയുണര്‍ന്നു
ചിത്രലേഖേ എന്നില്‍ നിന്റെ മലര്‍മരന്ദം നീ പകര്‍ന്നു
തളിരണിഞ്ഞു കുളിരണിഞ്ഞു തമ്പുരാട്ടി നിന്നിലെന്റെ
അംഗരാഗം ഞാന്‍ ചൊരിഞ്ഞു

കളം വരച്ചു കൈവിരല്‍ കടിച്ചു
കളമൊഴി നിന്‍ നില്‍പ്പുകണ്ടെന്‍ മദഹൃദന്തം കൊടിപിടിച്ചു
കരള്‍ തുടിച്ചു മെയ്തരിച്ചു
കന്നിമാനേ നമ്മള്‍തമ്മില്‍ രതിസുഖങ്ങള്‍ പങ്കുവെച്ചു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗലോലയായ്
ആലാപനം : കോറസ്‌, കമലഹാസൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
പാപം നിഴൽ
ആലാപനം : എം എസ്‌ വിശ്വനാഥന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഇണ പിരിയാത്ത
ആലാപനം : പി ജയചന്ദ്രൻ, കാര്‍ത്തികേയന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍