View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏകാന്ത സ്വപ്നത്തിൻ ...

ചിത്രംവയനാടൻ തമ്പാൻ (1978)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനശശികല മേനോന്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010,corrected by Rajagopal

ഏകാന്തസ്വപ്നത്തിൻ മരതകദ്വീപിൽ
ഏതോ ശരത്ക്കാല നീലിമയിൽ
മുന്തിരിത്തേൻ കിണ്ണം ചുണ്ടിലൊതുക്കി
മാലാഖയായ് നീ വന്നൂ എന്നിൽ
ആദ്യരോമാഞ്ചമായ് വിടർന്നൂ
(ഏകാന്ത..)

വെണ്‍മേഘകന്യകൾ ആകാശപ്പള്ളിയിൽ
മെഴുകുവിളക്കു കൊളുത്തുമ്പോൾ
തൂവെള്ളിച്ചിറകുമായ് അരികിലണഞ്ഞെന്നെ
ശോശന്നപ്പുഷ്പങ്ങളണിയിക്കൂ എന്നിൽ
ഒരു മൗന ലഹരിയായ് നീ നിറയൂ
(ഏകാന്ത..)

സ്വപ്നങ്ങളഞ്ജനം ചാർത്തിയ മിഴിയിൽ
സ്വർഗ്ഗീയനീലിമയുണരുമ്പോൾ
ഒരു നീലരാവിന്റെ അരമനയ്ക്കുള്ളിലെൻ
അനുഭൂതിയോർമ്മയിൽ തുളുമ്പുന്നൂ അതിൽ
ഒരു മനസ്സമ്മതം നീ നൽകൂ
(ഏകാന്ത...) 



----------------------------------


Added by jayalakshmi.ravi@gmail.com on June 8, 2010

Ekaanthaswapnathin marathakadweepil
etho sharalkkaala neelimayil
munthirithenkinnam chundilothukki
maalaakhayaay nee vannu ennil
aadyaromaanchamaay vidarnnu...
(ekaanthaswapnathin.....)

venmeghakanyakal aakaashappalliyil
mezhukuvilakku koluthumbol
aa....aa....
thoovellichirakumaay arikilananjenne
shoshannapushpangalaniyikkoo ennil
oru mounalahariyaay nee nirayoo
(ekaanthaswapnathin......)

swapnangalanjanam chaarthiya mizhiyil
swarggeeya neelima unarumbol
oru neelaraavinte aramanaykkullilen
anubhoothiyormmayil thulumbunnu athil
oru manasammatham nee nalkoo
(ekaanthaswapnathin.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴാം ഉദയത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശശികല മേനോന്‍   |   സംഗീതം : ജി ദേവരാജൻ
മഞ്ചാടി മണിമാല
ആലാപനം : പി മാധുരി, കോറസ്‌, കാര്‍ത്തികേയന്‍   |   രചന : ശശികല മേനോന്‍   |   സംഗീതം : ജി ദേവരാജൻ
ചന്ദ്രിക വിതറിയ
ആലാപനം : കാര്‍ത്തികേയന്‍   |   രചന : ശശികല മേനോന്‍   |   സംഗീതം : ജി ദേവരാജൻ
കരികൊണ്ടല്‍ നിറമാര്‍ന്ന
ആലാപനം : കെ ജെ യേശുദാസ്, കാര്‍ത്തികേയന്‍   |   രചന : ശശികല മേനോന്‍   |   സംഗീതം : ജി ദേവരാജൻ