View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭ്രഷ്ട് ഭ്രഷ്ട് ...

ചിത്രംഭ്രഷ്ട് (1978)
ചലച്ചിത്ര സംവിധാനംതൃപ്രയാര്‍ സുകുമാരന്‍
ഗാനരചനനാട്ടിക ശിവറാം
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on July 27, 2010
ഭ്രഷ്ട്‌ ഭ്രഷ്ട്‌....
ഭ്രാന്തൻമനുഷ്യന്റെ ഭ്രമണപഥത്തിലെ നിരർത്ഥജൽപനമോ
ക്രാന്തദർശിയാം ഋഷിപുംഗവന്റെ സമര്‍ത്ഥകൽപനയോ
സത്യമോ മിഥ്യയോ മതവികാരമത്സ്യമോ
ഭ്രഷ്ട്‌ ഭ്രഷ്ട്‌....

മക്കയിൽ ഭ്രഷ്ടനായ്‌ മദീനയിൽ ചെന്ന നാൾ
കോടികൾ ആരാധന തുടങ്ങി
ഒരു നവതാരമുദിച്ചുപൊങ്ങി ഉദിച്ചുപൊങ്ങി
ഭ്രഷ്ട്‌ ഭ്രഷ്ട്‌....

സോക്രട്ടീസിനു വധശിക്ഷ യേശുദേവനു മരക്കുരിശ്
സീതാദേവിക്കു വനാന്തരം മഹാബലിക്കു പാതാളം
കലിയുഗമനുഷ്യാ, നീ പകവീട്ടും തുടരുന്നു
വിഗ്രഹങ്ങൾ ഉടയുന്നു സത്യങ്ങൾ മറയുന്നു
സത്യങ്ങൾ മറയുന്നു സത്യങ്ങൾ മറയുന്നു....
 

----------------------------------

Added by jayalakshmi.ravi@gmail.com on July 27, 2010
Bhrashttu bhrashttu....
bhraanthanmanushyante bhramanapadhathile nirarthajalpanamo
kraanthadarshiyaam rishipungavante smarthakalpanayo
sathyamo midhyayo mathavikaaramalsyamo
bhrashttu bhrashttu

makkayil brashtanaay madeenayil chenna naal
kodikal aaraadhana thudangi
oru navathaaramundichupongi udichupongi
bhrashttu bhrashttu

socratesinu vadhashisha yeshudevanu marakkurisu
seethaadevikku vanaantharam mahaabalikku paathaalam
kaliyugamanushyaa, nee pakaveettum thudarunnu
vigrahangal udayunnu sathyangal marayunnu
sathyangal marayunnu sathyangal marayunnu....
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയെവിടെ കണ്ണാ
ആലാപനം : എസ് ജാനകി   |   രചന : നാട്ടിക ശിവറാം   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തെച്ചി പൂത്തേ
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : നാട്ടിക ശിവറാം   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വേളി കഴിഞ്ഞ
ആലാപനം : എസ് ജാനകി   |   രചന : നാട്ടിക ശിവറാം   |   സംഗീതം : എംഎസ്‌ ബാബുരാജ്‌