View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാമദേവന്റെ കളി ...

ചിത്രംപാവാടക്കാരി (1978)
ചലച്ചിത്ര സംവിധാനംഅലക്സ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 29, 2010
കാമദേവന്റെ കളിച്ചെണ്ടോ?
കണ്മണീ നിന്‍ പൊന്‍‌ചുണ്ടോ?
കാണുമ്പോള്‍ നൊമ്പരം
നുകരുമ്പോള്‍ മധുരം
ഞാനൊരു കളിപ്പമ്പരം
നിന്‍ കൈയില്‍
ഞാനൊരു കളിപ്പമ്പരം
(കാമ...)

എഴുതിക്കറുപ്പിച്ച കണ്ണുകളില്‍
ഏഴാം സ്വര്‍ഗ്ഗം വിടര്‍ന്നു
കാമിനീ നിന്‍ തളിര്‍മേനിയില്‍
കരവല്ലി പുല്‍കിപ്പടര്‍ന്നു
എന്റെ കരവല്ലി പുല്‍കിപ്പടര്‍ന്നു
(കാമ...)

അന്തിത്തുടുപ്പുള്ള കവിളുകളില്‍
ആശാകിരണങ്ങള്‍ തെളിഞ്ഞു
മല്‍‌സഖീ നീയാം മണിവീണയില്‍
മദനരാഗങ്ങളുണര്‍ന്നു...
മൃദു മദനരാഗങ്ങളുണര്‍ന്നു...
(കാമ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 23, 2011

Kaamadevante kalichendo
kanmanee nin ponchundo
kaanumpol nomparam
nukarumpol madhuram
njaanoru kalippamparam
nin kaiyyil njaanoru kalippamparam
(Kaamadevante...)

Ezhuthi karuppicha kannukalil
ezhaam swarggam vidarnnu
kaaminee nin thalirmeniyil
karavalli pulki padarnnu
ente karavalli pulki padarnnu
(Kaamadevante...)

Anthithudippulla kavilukalil
aashaa kiranangal thelinju
malsakhee neeyaam maniveenayil
madana raagangalunarnnu
mridu madana raagangalunarnnu
(Kaamadevante...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാര കാകളി
ആലാപനം : അമ്പിളി, ജോളി അബ്രഹാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
മനസ്സിനുള്ളിലെ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
തരിവള കരിവള
ആലാപനം : ബി വസന്ത, ഷൈലജ എം അശോക്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍