View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു സ്വപ്നത്തിന്‍ (ദുഃഖം) ...

ചിത്രംബീന (1978)
ചലച്ചിത്ര സംവിധാനംകെ നാരായണന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംപി സുശീല, വാണി ജയറാം

വരികള്‍

Added by jayalakshmi.ravi@gmail.com on February 16, 2010

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....
ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ...
ദാഹമോഹനാദങ്ങൾ....
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....

ആയിരമായിരം ആലോലതാരകൾ മാടിവിളിയ്ക്കും നീലാകാശമേ....
ആയിരമായിരം ആലോലതാരകൾ മാടിവിളിയ്ക്കും നീലാകാശമേ....
നിന്റെ രത്നവിതാനതലങ്ങളിൽ എന്നുമൊരുത്സവമേളം....
നമ്മൾക്കെന്നുമോരാനന്ദതാളം....

അനുഭൂതികളുടെ ലഹരിലയങ്ങളിൽ അറിയാതലിയും നിമിഷങ്ങൾ...
അനുഭൂതികളുടെ ലഹരിലയങ്ങളിൽ അറിയാതലിയും നിമിഷങ്ങൾ...
ഒരു പൂവിതളിൽ മയങ്ങും മനസ്സിലെ മധുരവികാരതരംഗങ്ങൾ....
അതിലുണരും ജീവിതമോഹങ്ങൾ......

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....
ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ....
ദാഹമോഹനാദങ്ങൾ....
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....
 

----------------------------------

Added by jayalakshmi.ravi@gmail.com on February 16, 2010

Oru swapnathin pavizhadweepil oru gaanathin chirakil...
oru swapnathin pavizhadweepil oru gaanathin chirakil...
orumichorumichozhukum nammal nirvruthithan kathinaalangal
daahamohanaadhangal....
oru swapnathin pavizhadweepil oru gaanathin chirakil

aayiramaayiram aalolathaarakal maativiliykkum neelaakaashame...
aayiramaayiram aalolathaarakal maativiliykkum neelaakaashame...
ninte rathnavithaanathalangalil ennomorulsavamelam...
nammalkkennumoraanandathaalam....

anubhoothikalute laharilayangalil ariyaathaliyum nimishangal...
anubhoothikalute laharilayangalil ariyaathaliyum nimishangal...
oru poovithalil mayangum manassile madhuravikaaratharangangal...
athilunarum jeevithamohangal....

oru swapnathin pavizhadweepil oru gaanathin chirakil
orumichorumichozhukum nammal nirvruthithan kathinaalangal
daahamohanaadhangal....
oru swapnathin pavizhadweepil oru gaanathin chirakil 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയൊരു വസന്തം
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കണ്ണൂര്‍ രാജന്‍
കാക്കത്തുടലികൾ
ആലാപനം : അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഒരു സ്വപ്നത്തിന്‍
ആലാപനം : പി സുശീല, വാണി ജയറാം   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : കണ്ണൂര്‍ രാജന്‍