View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂ ചിരിച്ചു പിന്നെ നീ ചിരിച്ചു ...

ചിത്രംഅഗ്നിശരം (1981)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ, സ്വര്‍ണ്ണ

വരികള്‍

Added by vikasvenattu@gmail.com on June 8, 2010

പൂ ചിരിച്ചു പിന്നെ നീ ചിരിച്ചു
പൂവും നിന്നധരവും മത്സരിച്ചു
കാറ്റുലഞ്ഞു പിന്നെ ഞാനുലഞ്ഞു
കാറ്റുമെന്റെ ദാഹവും മത്സരിച്ചു
(പൂ...)

ഒരുവട്ടം ചുംബിച്ചാല്‍ കൊഴിയുന്ന പൂവല്ലേ
ഒരുവട്ടം ചുംബിച്ചാല്‍ കൊഴിയുന്ന പൂവല്ലീ-
യരിമുല്ലക്കുല ചാര്‍ത്തും അധരം...
ഒരുനേരം പുണര്‍ന്നെന്നാല്‍ ഓടുന്ന കാറ്റല്ലെന്‍
കരളില്‍ തുടിക്കുന്ന മോഹം...
ചുംബനം... ഈ ചുംബനം...
ജന്മങ്ങള്‍ ചൂടും പതക്കം...
പതക്കം... പതക്കം...
(പൂ...)

ഒരു ഗാനം തീര്‍ന്നാല്‍ തളരുന്ന സഖിയല്ലെന്‍
വിരിമാറില്‍ വീഴുമീ വീണ...
ഒരു തല്‌പം നിനക്കായി കാക്കുന്നു താരാട്ടിന്‍
മധുരവുമായെന്നും തോഴീ...
ചുംബനം... ഈ ചുംബനം...
ജന്മങ്ങള്‍ ചൂടും പതക്കം...
പതക്കം... പതക്കം...
(പൂ...)


----------------------------------

Added by Susie on June 8, 2010
poo chirichu pinne nee chirichu
poovum ninnadharavum malsarichu
kaattulanju pinne njaanulanju
kaattumente daahavum malsarichu
(poo chirichu)

oru vattam chumbichaal kozhiyunn apoovallee
oru vattam chumbichaal kozhiyunna poovallee
arimullakkula chaarthum adharam
oru neram punarnnennaal odunna kaattallen
karalil thudikkunna moham
chumbanam ee chumbanam
janmangal choodum pathakkam
pathakkam ... pathakkam...
(poo chirichu)

oru gaanam theernnaal thalarunna sakhiyallen
virimaaril veezhumee veena
oru thalppam ninakkaayi kaakkunnu thaaraattin
madhuravumaayennum thozhee
chumbanam ee chumbanam
janmangal choodum pathakkam
pathakkam ... pathakkam...
(poo chirichu)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിരുന്നു വന്നു സ്നേഹത്തിൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മലങ്കാവിൽ പൂരത്തിന്റെ
ആലാപനം : കോറസ്‌, സ്വര്‍ണ്ണ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍