View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കമലദളങ്ങള്‍ ...

ചിത്രംരാത്രികള്‍ നിനക്ക് വേണ്ടി (1979)
ചലച്ചിത്ര സംവിധാനംഅലക്സ്
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by jayalakshmi.ravi@gmail.com on June 27, 2010

കമലദളങ്ങൾ വിടർത്തി വിടർത്തിയാടി
കാഞ്ചന ചിലമ്പുകൾ കിലുക്കി കിലുക്കിയാടി
ഉണ്ണായിവാര്യരുടെ ദമയന്തീ നീയെന്റെ
ഉത്സവ കഥകളിയരങ്ങിൽ വരൂ നിന്റെ
ഉജ്ജ്വല നൃത്തകലാവിരുന്നൊരുക്കൂ
കമലദളങ്ങൾ വിടർത്തി വിടർത്തിയാടി
കാഞ്ചന ചിലമ്പുകൾ കിലുക്കി കിലുക്കിയാടി

സാമ്യമാകുന്നോരുദ്യാനവും അഭിരാമ്യവും
കാവ്യവുമാം യൗവ്വനവും
വിദർഭ നന്ദിനി സുന്ദരി സന്തത
രതിപ്രഭാവ വിലാസിനി
അടുത്തുകണ്ടാലതിലും ഭേയം
ആരാണിവൾ തന്നധരം മേയം
കമലദളങ്ങൾ വിടർത്തി വിടർത്തിയാടി
കാഞ്ചന ചിലമ്പുകൾ കിലുക്കി കിലുക്കിയാടി

ആര്യപുത്രനെ കാത്തുകാത്തിരുന്നു നിൻ
മാറിലെ മാലേയക്കുറി മാഞ്ഞുവോ
രതിരണ വിവരണ വിതരനുചരനായ്‌
മദഭര മധുമയാ മലർശരധരനായ്‌
അവൻ നിന്നെ അടിമുടി പുൽകിയോ....
കമലദളങ്ങൾ വിടർത്തി വിടർത്തിയാടി
കാഞ്ചന ചിലമ്പുകൾ കിലുക്കി കിലുക്കിയാടി


----------------------------------

Added by jayalakshmi.ravi@gmail.com on June 27, 2010

Kamaladalangal vidarthi vidarthiyaadi
kaanchana chilambukal kilukki kilukkiyaadi
unnaayivaaryarude damayanthi neeyente
ulsava kadhakaliyarangil varoo ninte
ujjwala nruthakalaavirunnorukkoo

saamyamaakunnorudyaanavum abhiraamyavum
kaavyavumaam youvvanavum
vidarbha nandini sundari santhatha
rathi prabhaavavilaasini
aduthukandaalathilum bheyam
aaraanival thannadharam meyam
kamaladalangal vidarthi vidarthiyaadi
kaanchana chilambukal kilukki kilukkiyaadi

aaryaputhrane kaathukaathirunnu nin
maarile maaleyakkuri maanjuvo
rathirana vivarana vitharanucharanaay
madhabhara madhumayaa malarsharadharanaay
avan ninne adimudi pulkiyo....
kamaladalangal vidarthi vidarthiyaadi
kaanchana chilambukal kilukki kilukkiyaadi
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാത്രികൾ നിനക്കു വേണ്ടി
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
ശ്രീ രാജരാജേശ്വരി
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
ആവണി നാളിലെ
ആലാപനം : പി ജയചന്ദ്രൻ, ഷൈലജ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍