View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ നീലാകാശം ...

ചിത്രംഎന്റെ നീലാകാശം (1979)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകെ രാഘവന്‍
ആലാപനംപി സുശീല, അമ്പിളി

വരികള്‍

Added by jayalakshmi.ravi@gmail.com on November 28, 2009
എന്റെ നീലാകാശം നിറയെ വെള്ളിമുകിൽമാലാ...
എന്റെ നീലാകാശം നിറയെ മുല്ലമലർമാലാ...
എന്റെ നീലാകാശം.....

ഉഷമലരികൾ തൊഴുതുണരുകയായെൻ ഉടജാങ്കണമാകേ...
ഉദയാർച്ചനയുടെ മണിനാദം കേട്ടുണരുക മധുമതി നീ...ഇനി
ഉണരുക പ്രിയസഖീ നീ....

എന്റെ നീലാകാശം നിറയെ വെള്ളിമുകിൽമാലാ.....
മുല്ലമലർമാലാ...
എന്റെ നീലാകാശം.....

മധുമൊഴി ശാരിക പാടുകയായെൻ കദളീവനമാകേ.....
കളനൂപുരമൃദുരവമാർന്നാരോ കരളിൽ പാടുന്നു...ഒരു
കവിത പാടുന്നൂ....

എന്റെ നീലാകാശം നിറയെ വെള്ളിമുകിൽമാലാ...
എന്റെ നീലാകാശം നിറയെ മുല്ലമലർമാലാ...
എന്റെ നീലാകാശം.....

----------------------------------

Added by jayalakshmi.ravi@gmail.com on November 28, 2009
Ente neelaakaasham niraye vellimukilmaalaa...
ente neelaakaasham niraye mullamalarmaalaa....
ente neelaakaasham....

ushamalarikal thozhuthunarukayaayen udajaankanamaake...
udayaarchanayute maninaadam kettunaruka madhumathi nee....ini
unaruka priyasakhee nee...

ente neelaakaasham niraye vellimukilmaalaa...
mullarmalarmaalaa...ente neelaakaasham...

madhumozhi shaarika paatukayaayen kadaleevanamaake...
kalanoopuramruduravamaarnnaaro kaaralil paatunnu....oru
kavitha paatunnu....

ente neelaakaasham niraye vellimukilmaalaa...
ente neelaakaasham niraye mullamalarmaalaa....
ente neelaakaasham....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂട്ടിലടച്ചൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
ചെമ്പകപൂ
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
തെക്കുതെക്കു തെക്കുനിന്നൊരു
ആലാപനം : അമ്പിളി, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
അകലെ ആകാശ പനിനീര്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍