View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെക്കുതെക്കു തെക്കുനിന്നൊരു ...

ചിത്രംഎന്റെ നീലാകാശം (1979)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകെ രാഘവന്‍
ആലാപനംഅമ്പിളി, കെ പി ബ്രഹ്മാനന്ദൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Hohohohoho..... ho ho ho ho....
Thekku thekku....hoy...
thekku ninnoru thekkupaattu.... hoy...
thekku thekku thekkuninnoru thekkupaattu...
athil thenundu thinayundu thenatayundu
vayalkkilichundil ninnoru vatakkanpaattu
athil vaalilakanu valakilunganu ponnaangale..
thekku thekku thekkuninnoru thekkupaattu...

koythu koythu koythukerana naathoonmaare....
koytharivaal thathammachundupole...
oru vettila ponnataykka etuthu thaayo..
thannaal ilaneerinninimayulloru paattu paataam...

thekku thekku thekkuninnoru thekkupaattu...

puthooramveettile poomuttathe.... muthassimullaykku palluvanne....
thacholimuttathe kaanjirathin....pachilathinnittu madhurichenne...

neelakkaarkoonthalazhichathaaro......
neelakkaarkkoonathalazhichathaaro.....athil
paalaattu komanolichuninne....
ayalathe penninte azhaku kandaal....
vayanaadan manjal murichapole....

thekku thekku thekkuninnoru thekkupaattu...


chithey chiruthey kunjitheyi
chinkaara chiriyulla chinnatheyi
aalangaattaalappaattannakkuttee
elelam paadunnorelikkuttee

madikkuthil arivaalu thirukivachu
mudi ketti kai thatti katta ketti
arakkettum manimaarum kulungikkonde
manikkattayettivaa maathukkuttee

thondadi madaladi thondadi madaladi
thondadi madaladi madaladi thondadi

kothingidu koyyaalingidu
pathingidu pathinonningidu
atham pathonam
putharikondonam
puthan ponnonam

onappoovilluketti maanikyamaniketti thalathil villukotti thai thai thai....
onappoovilluketti thai thai thai....
thalathil villukotti thai thai thai....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഹോഹോഹോഹോഹോ...ഹോ ഹോ ഹോ ഹോ...
തെക്ക് തെക്ക്.....ഹോയ്...
തെക്കുനിന്നൊരു തേക്കുപാട്ട്.....ഹോയ്...
തെക്ക് തെക്ക് തെക്കുനിന്നൊരു തേക്കുപാട്ട്...
അതിൽ തേനുണ്ട് തിനയുണ്ട് തേനടയുണ്ട്...
വയൽക്കിളി ചുണ്ടിൽ നിന്നൊരു വടക്കൻപാട്ട്...
അതിൽ വാളിളകണ് വളകിലുങ്ങണ് പൊന്നാങ്ങളേ...
തെക്ക് തെക്ക് തെക്കുനിന്നൊരു തേക്കുപാട്ട്....

കൊയ്തു കൊയ്തു കൊയ്തുകേറണ നാത്തൂന്മാരേ...
കൊയ്ത്തരിവാൾ തത്തമ്മച്ചുണ്ടുപോലെ...
ഒരു വെറ്റില പൊന്നടയ്ക്ക എടുത്തുതായോ...
തന്നാൽ ഇളനീ‍രിന്നിനിമയുള്ളൊരു പാട്ടുപാടാം...

തെക്ക് തെക്ക് തെക്കുനിന്നൊരു തേക്കുപാട്ട്....

പുത്തൂരംവീട്ടിലെ പൂമുറ്റത്തെ....മുത്തശ്ശിമുല്ലയ്ക്കു പല്ലുവന്നേ...
തച്ചോളിമുറ്റത്തെ കാഞ്ഞിരത്തിൻ....പച്ചിലതിന്നിട്ടു മധുരിച്ചെന്നേ...

നീലക്കാർക്കൂന്തലഴിച്ചതാരോ....
നീലക്കാർക്കൂന്തലഴിച്ചതാരോ....അതിൽ
പാലാട്ടു കോമനൊളിച്ചുനിന്നേ...
അയലത്തെ പെണ്ണിന്റെ അഴക് കണ്ടാൽ...
വയനാടൻ‌മഞ്ഞൾ മുറിച്ചപോലെ....

തെക്ക് തെക്ക് തെക്കുനിന്നൊരു തേക്കുപാട്ട്....

ചിത്തേയ് ചിരുതേയ് കുഞ്ഞിത്തേയി
ചിങ്കാരച്ചിരിയുള്ള ചിന്നത്തേയി
ആലങ്ങാട്ടപ്പാട്ടന്നക്കുട്ടി
ഏലേലം പാടുന്നോരേലക്കുട്ടി

മടിക്കുത്തിൽ അരിവാള്‌ തിരുകിവച്ച്‌
മുടി കെട്ടി കൈ തട്ടി കറ്റ കെട്ടി
അരക്കെട്ടും അണിമാറും കുലുങ്ങിക്കൊണ്ടും
മണിക്കറ്റയേറ്റിവാ മാതുക്കുട്ടീ

തൊണ്ടടി മടലടി തൊണ്ടടി മടലടി
തൊണ്ടടി മടലടി മടലടി തൊണ്ടടി

കൊത്തിങ്ങിട് കൊയ്യാലിങ്ങിട്
പത്തിങ്ങിട് പതിനൊന്നിങ്ങിട്
അത്തം പത്തോണം
പുത്തരി കൊണ്ടോണം
പുത്തൻ പൊന്നോണം


ഓണപ്പൂവില്ലുകെട്ടി മാണിക്യമണികെട്ടി താളത്തിൽ വില്ലുകൊട്ടി തൈയ് തൈയ് തൈയ്...
ഓണപ്പൂവില്ലുകെട്ടി തൈയ് തൈയ് തൈയ്....
താളത്തിൽ വില്ലുകൊട്ടി തൈയ് തൈയ് തൈയ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ നീലാകാശം
ആലാപനം : പി സുശീല, അമ്പിളി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
കൂട്ടിലടച്ചൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
ചെമ്പകപൂ
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
അകലെ ആകാശ പനിനീര്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍