View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വില്ലടിച്ചാൻ പാട്ടുപാടി ...

ചിത്രംവെള്ളായണി പരമു (1979)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, സി ഒ ആന്റോ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 4, 2010
വില്ലടിച്ചാൻ പാട്ടു പാടി
മെല്ലെയാടും തെക്കൻ കാറ്റിൽ
തുള്ളിയോടു പുള്ളിക്കാളേ
വെള്ളായണി അകലെ അകലെ അകലെ (വില്ലടിച്ചാൻ..)

ബാദർ കിസ പാട്ടു പാടി
ബദരീങ്ങളെ വണങ്ങി
കാറ്റു വക്കിൽ നിസ്ക്കരിക്കും
കല്ലൻ മുളങ്കാടുകളേ
അസലാമു അലൈക്കും
അസലാമു അലൈക്കും (വില്ലടിച്ചാൻ..)

കോവിലിലെ ദീപം കാണാൻ
കോമളാംഗിമാർ വരുമോ
വാഴക്കൂ‍മ്പു പോൽ വിടർന്നു
വാസനത്തേൻ തന്നിടുമോ എൻ
നാടെന്നെ ഓർത്തിടുമോ (വില്ലടിച്ചാൻ..)

പതിനാലാം രാവു തെളിഞ്ഞാൽ
പുതുനാരിയും വന്നിടുമോ
കസവിന്റെ സാരിക്കമ്മീസെൻ ഖൽബിൽ
കിസ്സയൊരുക്കീടുമോ
ശിങ്കാരപൂങ്കണ്ണീ വാ
പൊൻതാമരക്കട്ടിലിലാടാൻ (വില്ലടിച്ചാൻ..)

വിളവു തിന്നും വേലി പോലെ
വാഴുമെന്റെ അമ്മാവൻ
കംസനായി വന്നു നിന്നാൽ
കഥയെന്താകും പക്കീ
പടച്ചോനൊന്നു കണ്ണു വെച്ചാൽ
പഹയൻ നാളെ സുൽത്താൻ
ഹമുക്കുകളെ നെലയ്ക്കു നിർത്താൻ
ഞമ്മളൊണ്ടെടാ പരമൂ
ആ....ഞമ്മളൊണ്ടെടാ പരമൂ (വില്ലടിച്ചാൻ..)

----------------------------------

Added by devi pillai on November 29, 2010
villadichaan paattupaadi
melleyaadum thekkan kaattil
thulliyodu pullikkaale
vellaayani akale akale akale

badar kissa paattu paadi badaringale vanangi
kaattu vakkil niskarikkum kallan mulankaadukale
asalaamu alaikkum asalaamu alaikkum

kovilil deepam kaanaan komalaangimaar varumo
vaazhakkoombu pol vidarnnu vaasanathen thannidumo en naadenne orthidumo?

pathinaalaam raavuthelinjaal puthunaariyum vannidumo
kasavinte saarikkammeesen khalbil kissayorukkeedumo
shinkaarapoonkanni vaa ponthaamarakkattililaadaan

vilavuthinnum velipole vaazhumente ammaavan
kamsanaayi vannu ninnaal kadhayenthaakum pakki?
padachononnu kannuvechaal pahayan naale sulthaan
hamukkukale nelaykku nirthaan njammalondeda paramu
aa njammalondeda paramu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലോലലോചനങ്ങൾ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ശരിയേതെന്നാരറിഞ്ഞു
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ആലം ഉടയോനേ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ, കോറസ്‌, ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ