View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദിയുഷസ്സിൽ ...

ചിത്രംമനുഷ്യന്‍ (1979)
ചലച്ചിത്ര സംവിധാനംപി രവീന്ദ്രന്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on January 24, 2010

ഓം ......ഓം ..........ഓം ...........
ആദിയുഷസ്സില്‍ ഉണർന്നൊരു മന്ത്രം
അനശ്വര ജീവന മന്ത്രം
നാദബ്രഹ്മ സരസ്സിലെ സ്വര്‍ണ്ണ -
ത്താമര ഇതളിലെ മന്ത്രം
സഹസ്ര ദലങ്ങള്‍ വിടര്‍ത്തും മന്ത്രം

നീല ശതാവരി ചിത്രക്കുടില്‍ വളര്‍ത്തും
പീലിപ്പൂ മുടിയുള്ള കാമമേ
ദേഹത്ത് പുളകത്തിന്‍ മുദ്രകള്‍ പകര്‍ത്തും
മദനപ്പൊന്‍ ശരമുള്ള മോഹമേ

നക്ഷത്രക്കലയുള്ള
മിഴികളില്‍ അഗ്നിയുള്ള
നക്തംചരിയായ ക്രോധമേ

മൊഴികളില്‍ ശക്തിയുള്ള ലോഭമേ
ഇളം തൂവല്‍ നീര്‍ത്തിയാടും പൂമദമേ
മനസ്സില്‍ നഖം മുളച്ച മാത്സര്യമേ
അസ്ഥി കുഴലൂതി പാടുന്ന ഡംഭമേ
വിഷപ്പത്തി വിരിച്ചിഴയും അസൂയേ

ഈ സ്വര്‍ണ്ണ കൂവളത്തില ചൂടി നില്‍ക്കും

സത്വ ഗുണത്തെ ജയിക്കാനാമോ
ജയിക്കാനാമോ

സോമകളഭക്കുറി ചാര്‍ത്തി
വജ്ര പുഷ്പദലം വിടര്‍ത്തി
രുദ്രവീണ നാഡികളില്‍
ഇന്ദ്രസംഗീതം ഉണര്‍ത്തി
മഞ്ജു തുഷാരാര്‍ദ്ര ശില്പ്മായ് വരും
മംഗളാംഗി വാണി മണി

വെണ്‍ചന്ദനത്തില്‍ തുകില്‍ ചാര്‍ത്തി
വെള്ളിനൂപുരം കിലുക്കി
വെണ്‍ചന്ദനത്തിന്‍ തുകില്‍ ചാര്‍ത്തി
വെള്ളിനൂപുരം കിലുക്കി
വിടര്‍ന്ന കേളീനളിനമിഥുനാസനത്തില്‍ നിന്നും
ശ്രീചിത്രകളത്തില്‍ എത്തും
ഐശ്വര്യമേ
ശ്രീലവാസന്ത സൌന്ദര്യമേ

കര്‍മ്മ ചൈതന്യമിതാ
നവരാഗ കാര്‍മുഖ ശക്തിയിതാ
പൊന്‍ പനീര്‍ ധാരയുടെ കുളിരില്‍
പുണ്യ ശരങ്ങളിതാ
സ്വീകരിക്കൂ നിഗ്രഹിക്കൂ
സ്വീകരിക്കൂ നിഗ്രഹിക്കൂ
അഷ്ട രാഗങ്ങളാകും നവയുഗ
ദുഷ്ടരെ നിഗ്രഹിക്കൂ
ദുഷ്ടരെ നിഗ്രഹിക്കൂ

സത്യ ശിവ സൌന്ദര്യം ഉണര്‍ന്നൂ
സത്വ ഗുണങ്ങള്‍ പരന്നു
ഹേമാംഗങ്ങള്‍ ഉലയും താണ്ഡവ
കേളീ നടനം ഉയര്‍ന്നു
നന്മതന്‍ നാളീകങ്ങള്‍ പരന്നു

----------------------------------

Added by Shakeeb Vakkom on December 19, 2008


Om......om..........om...........
Aadiyushassil unarnnoru manthram
anaswara jeevana manthram
naadabrahma sarassile swarna-
thaamara ithalile manthram
Sahasra dalangal vidartthum manthram

Neela sadaabari chithra kudil valartthum
peelipoo mudiyulla kaamame
Dehatthu pulakatthin mundrakal padartthum
Madanappon saramulla mohame

Nakshathra kalayulla
mizhikalil angiyulla
Nattam chariyaaya kopame
Mozhikalil sakthiyulla lobhame
ilam thooval neettiyaadum poomadame
manassil nakham mulacha maalsaryame
asthi kuzhaloothi paadunna dambhame
Vishasappatthi virichunarum asooye
ee swarna koovalathila choodi nilkkum
sathwa gunatthe jayikkaanaamo

Somakalabhakkuri chaartthi
vajra pushppadalam vidartthi
rudraveena naadikalil
indrasangeetham unartthi
manju thushaaradra silppamaayi varum
mangalaangi vaani mani

venchandanatthin thukil chaartthi
Vellinopuram kilukki
venchandanatthin thukil chaartthi
Vellinopuram kilukki
vidarnna keli nalinamidhunaasanatthil ninnum
sree chithra kalatthil etthum
Aiswaryane
Sreelapaasantha soundaryame

Karma chaithanyamithaa
navaraaga kaarmukha sakthiyithaa
pon paneer dhaarayude kuliril
punya charangalithaa
sweekarikkoo nigrahikkoo
sweekarikkoo nigrahikkoo
Ashttaraagangalaakum navayuga
Dushttarre nigrahikoo
Dushttarre nigrahikoo

Sathya siva soundarya munarnnoo
Sathwa gunagal parannu
Hemaandangal ulayum thaandava
keli nadanam unarnnu
Nanmathan naalikangal padarnnu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എതോ സന്ധ്യയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഹംസപദങ്ങളിൽ
ആലാപനം : വാണി ജയറാം   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒരു പുലരിത്തുടുകതിർ
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി