View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓത്തുപള്ളിയില്‍ ...

ചിത്രംതേന്‍ തുള്ളി (1979)
ചലച്ചിത്ര സംവിധാനംകെ പി കുമാരന്‍
ഗാനരചനപി ടി അബ്ദുറഹ്‌മാന്‍
സംഗീതംകെ രാഘവന്‍
ആലാപനംവി ടി മുരളി

വരികള്‍

Added by raseesahammed@gmail.com on May 9, 2009
ഓത്തുപള്ളയിലന്നുനമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണ്‌ നീലമേഘം
കോന്തലക്കല്‌ നീയെനിക്കായി കെട്ടിയ നെല്ലിക്ക
കണ്ടുചൂരല്‌ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

പാഠപുസ്‌തകത്തില്‍ മയില്‍പ്പീലിവെച്ചുകൊണ്ട്‌
പീലിപെറ്റ്‌ കൂട്ടുമെന്ന്‌ നീപറഞ്ഞ്‌ പണ്ട്‌
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്‌
ഇപ്പൊഴാ കഥകളേനീ അപ്പടീമറന്ന്‌

കാട്ടിലെ കൊളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ച്‌
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ച്‌
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ച്‌
കാത്തിരിപ്പും മോഹവും ഇന്നെങ്ങനെ പിഴച്ച്‌

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടക്ക്‌
വേലികെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌
എന്റെ കണ്ണുനീരുതീര്‍ത്ത കായലിലിഴഞ്ഞ്‌
നിന്റെ കളിത്തോണി നീ പോകുമോ തുഴഞ്ഞ്‌


----------------------------------

Added by jayalakshmi.ravi@gmail.com on February 17, 2010

Otthupallililannu nammalu poyirunna kaalam
orthu kanneervaarthu nilkkayaanu neelamegham
konthalaykkal nee enikkaay kettiya nellikka
kandu chooral veeshiyile nammute mollaakkaa....

paadaposthakathil mayilppeeli vechukondu
peeli pettu koottumennu nee paranju pandu
uppu kootti pachamaanga nammalethra thinnu
ippozhakkadhakale nee appati marannoo...

otthupallililannu nammalu poyirunna kaalam
orthu kanneervaarthu nilkkayaanu neelamegham

kaattile kolaampipookkalu nammale vilichu
kaattu kerum kaattilellaam nammalum kuthichoo
kaalamaam elanjiyethra pookkale kozhichoo
kaathirippum mohavum innengine pizhachoo

njaanoruthan neeyoruthi nammal randitakku
velikettaan durvidhikku kittiyo mitukku
ente kannuneeru theertha kaayalilizhanju
ninte kalithoniyil nee engu poymaranjoo

otthupallililannu nammalu poyirunna kaalam
orthu kanneervaarthu nilkkayaanu neelamegham


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മോഹം ഇതളിട്ട പൂവു
ആലാപനം : പി സുശീല   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : കെ രാഘവന്‍
കാലത്തെ ജയിക്കുവാന്‍
ആലാപനം : വി ടി മുരളി   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : കെ രാഘവന്‍
മൊയ്തീന്‍ മാല
ആലാപനം : എ ഉമ്മർകുട്ടി   |   രചന : കാസി മുഹമ്മദ്   |   സംഗീതം : കെ രാഘവന്‍