View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ കിനാവിന്റെ ...

ചിത്രംരക്തമില്ലാത്ത മനുഷ്യൻ (1979)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംവാണി ജയറാം

വരികള്‍

Added by Kishor Kumar/tokishor007@gmail.com on December 28, 2008
ഏതോ കിനാവിന്റെ ദ്വീപില്‍
ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി

ഏതോ കിനാവിന്റെ ദ്വീപില്‍
ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി
നീലാംബരം വെള്ളി മേഘങ്ങളാല്‍
വെണ്‍ചാമരങ്ങള്‍ വീശിനിന്നു
ഏതോ കിനാവിന്റെ ദ്വീപില്‍
ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി

സാഗരനീലിമ പൊന്‍പീലിയില്‍
രാഗചിത്രങ്ങള്‍ക്കു രൂപമേകി
പൂങ്കാറ്റുവാസന്തപൂക്കളുമായ്
ആ വര്‍ണ്ണരേണുവെ പുല്‍കി നിന്നൂ
അതിന്‍ മോഹം പുതുരാഗം
ഞാന്‍ പാടി നിന്നൂ...

ഏതോ കിനാവിന്റെ ദ്വീപില്‍
ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി

ആത്മവിപഞ്ചിക തന്ത്രികളില്‍
ആയിരം നാദങ്ങളൊന്നു ചേര്‍ന്നു
സ്വര്‍ഗീയസംഗീതകന്യകള്‍ തന്‍
സംഗമം സായൂജ്യമേകി നിന്നൂ
അതിന്‍ ഭാവം പുതുരാഗം
ഞാന്‍ പാടി നിന്നൂ...

ഏതോ കിനാവിന്റെ ദ്വീപില്‍
ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി
നീലാംബരം വെള്ളി മേഘങ്ങളാല്‍
വെണ്‍ചാമരങ്ങള്‍ വീശിനിന്നു
ഏതോ കിനാവിന്റെ ദ്വീപില്‍
ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി

----------------------------------

Added by Susie on April 22, 2010
etho kinaavinte dweepil
innente mohangal ponpeeli choodi

etho kinaavinte dweepil
innente mohangal ponpeeli choodi
neelaambaram velli meghangalaal
venchaamarangal veeshi ninnu (etho)

saagaraneelima ponpeeliyil
raagachithrangalkku roopameki
poonkaattu vaasanthappookkalumaay
aa varnnarenuve pulkininnu
athin moham puthuraagam
njaan paadi ninnu (etho)

aathmavipanchikaa thanthrikalil
aayiram naadangalonnu chernnu
swarggeeya sangeetha kanyakal than
sangamam saayoojyameki ninnu
athin bhaavam puthuraagam
njaan paadi ninnu (etho)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിരകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഏഴാംകടലിനക്കരെയക്കരെ
ആലാപനം : അമ്പിളി, കോറസ്‌   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍