View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരം മാതളപ്പൂക്കൾ ...

ചിത്രംഅനുപല്ലവി (1979)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by jayalakshmi.ravi@gmail.com on December 6, 2009

ആയിരം മാതളപ്പൂക്കൾ
ആതിരേ നിൻ മിഴിത്തുമ്പിൽ....
മന്ദഹാസതേനൊലിച്ചുണ്ടിൽ
മയങ്ങും ചുംബനക്കനികൾ.....
(ആയിരം മാതളപ്പൂക്കൾ.....)

വസന്തത്തിൻ തെന്നലിലേറി
വിരുന്നെത്തും സുന്ദരിപ്രാവേ..
വസന്തത്തിൻ തെന്നലിലേറി
വിരുന്നെത്തും സുന്ദരിപ്രാവേ..
ആയിരം മാതളപ്പൂക്കൾ
ആതിരേ നിൻ മിഴിത്തുമ്പിൽ....
മന്ദഹാസതേനൊലിച്ചുണ്ടിൽ
മയങ്ങും ചുംബനക്കനികൾ...

ദേവതേ നാണം നിന്നിൽ കൂടുകൂട്ടി....
ദാഹവുമായ് പ്രായം മെയ്യിൽ വീണമീട്ടി...
നീ വളരും നാളുതോറും നിൻ നിഴലായി....
നീ വളരും നാളുതോറും നിൻ നിഴലായി...
നിന്നരികിൽ ഞാനലഞ്ഞൂ നീയറിയാതെ...
ആയിരം മാതളപ്പൂക്കൾ ആതിരേ നിൻ മിഴിത്തുമ്പിൽ....
മന്ദഹാസതേനൊലിച്ചുണ്ടിൽ മയങ്ങും ചുംബനക്കനികൾ...

മാരിവിൽ പന്തൽ കെട്ടി നീലവാനം...
മാനസങ്ങൾ താളംതട്ടി രാഗലോലം...
ഈ വനിയിൽ പൂവനിയിൽ നമ്മളൊരുക്കും...
ഈ വനിയിൽ പൂവനിയിൽ നമ്മളൊരുക്കും...
മണ്ഡപത്തിൽ നിൻ മടിയിൽ വീണുറങ്ങും ഞാൻ....
ആയിരം മാതളപ്പൂക്കൾ ആതിരേ നിൻ മിഴിത്തുമ്പിൽ....
മന്ദഹാസതേനൊലിച്ചുണ്ടിൽ മയങ്ങും ചുംബനക്കനികൾ...


----------------------------------



Added by Raghunathan/trmenon@rediffmail.com on December 28, 2008

Aayiram maathalappookkal
aathire nin mizhithumbil
mandahaasa thenoli chundil
mayangum chumbanakkanikal.....

vasanthin thennalileri
virunnethum sundaripraave....
aayiram maathala..........

devathe naanam ninnil koodu kootti
daahamay prayam ninnil veenameeti
nee valarum naalu thorum nin nizhalaayi
ninnarikil njanalanju neeyariyaathe
ayiram mathala............

maarivil panthal ketti neelavaanam
maanasangal thaalam thatti raagalolam
ee vaniyil poovaniyil nammal orukkum
mandapathil nin madiyil veenurangum njan
ayiram mathala............



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്‍ സ്വരം പൂവിടും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
ഒരേ രാഗ പല്ലവി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
നവമീ ചന്ദ്രികയിൽ
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
നീരാട്ട് എന്‍ മാനസറാണി
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : വിജയന്‍   |   സംഗീതം : കെ ജെ ജോയ്‌