View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരുതേ അരുതേ ...

ചിത്രംമാണി കോയ കുറുപ്പ് (1979)
ചലച്ചിത്ര സംവിധാനംഎസ് എസ് ദേവദാസ്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംവാണി ജയറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010

അരുതേ അരുതരുതേ
പ്രാണദണ്ഡനമരുതേ ഈ
ഭാരദണ്ഡനമരുതേ
(അരുതേ...)

ചിറകൊടിഞ്ഞു മുന്നിൽ വീണ
ചിത്രശലഭം ഞാൻ
ശരണം തേടി കാലിൽ വീണ
ശാരികക്കിളി ഞാൻ
നെഞ്ചിൽ നിന്നും ചോരയൊലിച്ചാൽ
പുഞ്ചിരി തൂകുന്നതെങ്ങനെ
പൂപ്പുഞ്ചിരി തൂകുന്നതെങ്ങനെ
(അരുതേ...)

വേട്ടയാടാൻ കാട്ടാളന്മാർ ഓടിയെത്തുന്നൂ
കാലപാശം കാട്ടുതീയായ്‌ കഴുത്തിൽ മുറുകുന്നു
കൂടു വെടിഞ്ഞ രാക്കിളിയാം ഞാൻ
നർത്തനമാടുന്നതെങ്ങനെ ഞാൻ
നർത്തനമാടുന്നതെങ്ങനെ
(അരുതേ...)

----------------------------------

Added by devi pillai on November 29, 2010
aruthe arutharuthe
praanadandanamaruthe ee
bhaaradandanamaruthe

chirakodinju munnil veena
chithrashalabham njan
sharanam thedi kaalil veena
shaarikakkili njan
nenchil ninnum chorayolichaal
punchiri thookunnathengine
pooppunchiri thookunnathengane

vettayaadaan kaattaalanmaar odiyethunnu
kaalapaasham kaattutheeyaay kazhuthil murukunnu
kooduvedinja raakkiliyaam njan
narthanamaadunnathengane njan
narthanamaadunnathengane


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദ്യചുംബനലഹരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ചടുകുടു ചടുകുടു
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അന്തിയിളം
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍