Devante kovilil ...
Movie | Anubhavangale Nandi (1979) |
Movie Director | IV Sasi |
Lyrics | RK Damodaran |
Music | G Devarajan |
Singers | P Susheela, P Madhuri |
Lyrics
Added by jayalakshmi.ravi@gmail.com on July 2, 2010 ദേവന്റെ കോവിലിൽ കൊടിയേറ്റ്, ഇന്നെൻ ദേവിതൻ കാവിൽ മുടിയേറ്റ് ദേവനും ദേവിക്കും ചിത്തിരക്ക്ടാത്തിക്കും തേനാരി തീർത്ഥത്തിൽ നീരാട്ട്, പൊന്നും തിരുവോണനാളില്‍ ആറാട്ട് (ദേവന്റെ കോവിലിൽ....) തെന്മലയല്ലോ കൊമ്പനാന സ്വർണ്ണ- ത്തിടമ്പേറ്റി നിൽക്കും കൊമ്പനാന തെയ്യം തകതിന്തം തെയ്യന്നം താന തെക്കൻ കാറ്റിന്റെ തില്ലാന ആ...ആ...ആ.... (ദേവന്റെ കോവിലിൽ....) വെള്ളാരംകുന്നിൽ വേലകളി സ്വപ്ന- വേരോടും കല്ലിൽ കണ്യാർകളി അല്ലി അരി നെല്ലി അകത്തമ്മ ചൊല്ലി അനിഴം പെണ്ണിന്റെ തിരുവേളി ആ...ആ...ആ.... ദേവന്റെ കോവിലിൽ കൊടിയേറ്റ്.... കണ്ണിൽ കിനാവിൻ കളമെഴുത്ത് എന്റെ കരളിൽ പുളകത്തിൻ കളഭച്ചാർത്ത് എട്ടും പൊട്ടും തിരിയാത്തൊരെന്നിലും ഏതോ വികാരത്തിൻ തുയിലുണർത്ത് (ദേവന്റെ കോവിലിൽ....) ---------------------------------- Added by jayalakshmi.ravi@gmail.com on July 2, 2010 Devante kovilil kodiyettu innen devithan kaavil mudiyettu devanum devikkum chithirakdaatthikkum thenaari therthathil neeraattu ponnum thiruvonanaalil aaraattu (devante kovilil....) thenmalayallo kombanaana swarnna- thidambetti nilkkum kombanaana theyyam thakathintham theyyanam thaana thekkankaattinte thillaana aa...aa...aa... (devante kovilil....) vellaaramkunnil velakali swapna- verodum kallil kanyaarkali alli ari nelli akathamma cholli anizham penninte thiruveli aa...aa...aa... (devante kovilil....) kannil kinaavin kalamezhuthu ente karalil pulakathin kalabhachaarthu ettum pottum thiriyaathorennilum etho vikaarathin thuyilunarthu (devante kovilil....) |
Other Songs in this movie
- Anubhavangale nandi
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Maanodum mala
- Singer : Karthikeyan, Thoppil Anto | Lyrics : Yusufali Kecheri | Music : G Devarajan
- Amrithavaahini
- Singer : KJ Yesudas, P Madhuri | Lyrics : Yusufali Kecheri | Music : G Devarajan