View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എങ്കിലോ പണ്ടൊരു ...

ചിത്രംറോസി (1965)
ചലച്ചിത്ര സംവിധാനംപി എന്‍ മേനോന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ വി ജോബ്‌
ആലാപനംപി ലീല

വരികള്‍

Added by Susie on May 2, 2009
എങ്കിലോ പണ്ടൊരു കാലം
മംഗലാംഗൻ രാമദേവൻ
പതിനാലാണ്ടു കാട്ടിൽ പാർക്കാൻ
വ്രതമെടുത്തു പോകും നേരം
ഗുണവതിയാം സീതാദേവി
കണവൻ തന്റെ കൂടെ ചെന്നാൻ
പോരേണ്ടാ നീ ചാരു ശീലേ
ഘോരാരണ്യ വാസം ചെയ്യാൻ

മുള്ളും കല്ലും മൂർഖൻ പാമ്പും
കൊല്ലാൻ നോക്കും മൃഗരാശിയും
പ്രാണനാഥേ കാട്ടിലുണ്ടേ
പാർക്കുക നീ നാട്ടിൽത്തന്നേ
എന്നു രാമൻ ചൊന്നനേരം
കണ്ണീരോടേ ചൊല്ലി സീത

നാടെനിയ്ക്കു നരകമല്ലോ
നാഥനെന്നെ വിട്ടു പോയാൽ
കാടെനിയ്ക്കു സ്വർഗ്ഗലോകം
കാന്തനെന്നെ കൊണ്ടു പൊയാൽ
(എങ്കിലോ)



----------------------------------

Added by Susie on May 2, 2009
enkilo pandoru kaalam
mangalaankan raamadevan
pathinaalaandu kaattil paarkkaan
vrathameduthu pokum neeram
Gunavathiyaam seethadevi
kanavan thante koode chennaan
porendaa nee chaaru sheelae
khoraaranya vaasam cheyyaan

mullum kallum moorkhan pampum
kollaan nokkum mrigaraasiyum
praananathae kattilundae
paarkkuka nee nattil thannae
ennuraaman chonnaneram
kaneerode cholli seetha

naadenikku narakamallo
naathanenne vittu poyaal
kaadenikku swargalokam
kaanthanennae kondu poyaal
(Enkilo)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണിലെന്താണ്
ആലാപനം : എല്‍ ആര്‍ ഈശ്വരി, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ വി ജോബ്‌
വെളുക്കുമ്പം പുഴയൊരു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ വി ജോബ്‌
ചാലക്കുടിപ്പുഴയും
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ വി ജോബ്‌
അല്ലിയാമ്പല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ വി ജോബ്‌