View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രളയാഗ്നി പോലെ ...

ചിത്രംവിജയം നമ്മുടെ സേനാനി (1979)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ പി ബ്രഹ്മാനന്ദൻ, കോറസ്‌

വരികള്‍

Lyrics submitted by: Tunix Records

വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

പ്രളയാഗ്നി പോലെയെന്റെ ചോര തിളയ്ക്കുമ്പോൾ
പ്രതികാര മോഹമെന്റെ പ്രായം കുറയ്ക്കുമ്പോൾ
പടഹപ്പെരുമ്പറകൾ കാതിൽ മുഴങ്ങുമ്പോൾ
അതുകേട്ടുണർന്നു ഞങ്ങൾ കോരിത്തരിക്കുമ്പോൾ
ഇടിവാൾ തകർത്ത പടവാളുയർത്തി
അഭിമാനമായി വാ...

തിന്തിമിത്തിമി ധിമിധിമിധിമി
താളം തട്ടെടി മയിലേ
എന്നെത്തൊട്ടാൽ നിന്നെത്തട്ടും
പല്ലവി പാടെടി കുയിലേ
എതിരാളികളുടെ കോട്ട തകർക്കാൻ
ചതിയന്മാരുടെ നെഞ്ചുപൊളിക്കാൻ
അടവുകൾ ഇടിമുറ ഉറുമി കരാത്തേ
ചുവടുകൾ അടിതട പൂഴിക്കടകൻ

തുടികൊട്ടാം കൊഴലുവിളിക്കാം
തുളുനാടൻ കച്ച മുറുക്കാം
കതിരൂരെ കടത്തനാട്ടെ
കളരിപ്പോർത്താരികൾ ചൊല്ലാം
തച്ചോളിത്തറവാടിൻ തലമുറകൾ നാമെല്ലാം
വീരസന്താനങ്ങൾ...

കോലത്തിരിയും കോനാതിരിയും
കോഴിക്കോട്ടെ സാമൂതിരിയും
ചോര ചിന്തിപ്പടുത്തുയർത്തിയ
വീരകേരള ഗാഥകൾ പാടാം
അറവണ മുട്ടണ്ടേ - നമുക്കിനി
ആർപ്പുവിളിയ്ക്കണ്ടേ - വിളിച്ചൊരു
പടയണി കൂട്ടണ്ടേ - ഇനി
ഒത്തുചേർന്നു മപ്പടിച്ചിറങ്ങിവന്നു കത്തിവീശി
യുദ്ധമെങ്കിൽ യുദ്ധമെന്നുറച്ചൊരുങ്ങി നിൽക്കുവിൻ
പത്തേമാരികൾ പട്ടംനൽകിയ
കപ്പിത്താൻ കുഞ്ഞാലിമരയ്ക്കാർ
വീറോടങ്കം പൊരുതിയ നമ്മുടെ
വീരൻ വാവരും അറയ്ക്കലെ ബീവിയും
ചാവേർപ്പടയുടെ ധീരതനേടിയ
പഴശ്ശിയും ഇരവിയും വേലുത്തമ്പിയും
ഇവിടെ ജനിച്ചില്ലേ..? അവരുടെ
കഥകൾ പഠിച്ചില്ലേ..? നമ്മുടെ
കരളു തുടിച്ചില്ലേ..? - ഇനി
ഒത്തുചേർന്നു മപ്പടിച്ചിറങ്ങിവന്നു കത്തിവീശി
യുദ്ധമെങ്കിൽ യുദ്ധമെന്നുറച്ചൊരുങ്ങി നിൽക്കുവിൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിജയം നമ്മുടെ സേനാനി
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ഓ പൂജാരി ഒരു രാവിൽ
ആലാപനം : അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
തുമ്പപ്പൂക്കുന്നുമ്മേലെ
ആലാപനം : അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌