ഇളം നീലമാനം കതിർ ...
ചിത്രം | കായലും കയറും (1979) |
ചലച്ചിത്ര സംവിധാനം | കെ എസ് ഗോപാലകൃഷ്ണന്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | കെ വി മഹാദേവന്‍ |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല |
വരികള്‍
Added by Susie on September 15, 2009 ഇള നീല മാനം കതിർ ചൊരിഞ്ഞു - എന്റെ ഹൃദയത്തിലായിരം പൂ വിരിഞ്ഞു ഉം.. ഇള നീല മാനം കതിർ ചൊരിഞ്ഞു ഹൃദയതിലായിരം പൂ വിരിഞ്ഞു അവയിലെ തേൻ കണം ഞാൻ നുകർന്നു അവയിലെ തേൻ കണം ഞാൻ നുകർന്നു - നിന്റെ ചൊടിയിലെ കുങ്കുമം ഞാനണിഞ്ഞു (ഇള നീല മാനം) കായലിൻ പാവാട ഞൊറിയിൽ - നിന്റെ കാൽ വെണ്ണയുരുകുന്നതു കണ്ടു (കായലിൻ) കാണാത്ത സ്വർഗ്ഗങ്ങൾ കണ്ടു കാണാത്ത സ്വർഗ്ഗങ്ങൾ കണ്ടു - ഞാൻ പൂജിക്കും ദേവനെ കണ്ടു - ഞാൻ പൂജിക്കും ദേവനെ കണ്ടു (ഇള നീല മാനം) നെഞ്ചിലെ താളത്തിലിളകും - നിന്റെ കൺകളിൽ ഓടങ്ങൾ ഓടി (നെഞ്ചിലെ) ആശകൾ ആനന്ദമായി (2) എൻ മാറിൽ നിൻ നാണം തുളുമ്പി എൻ മാറിൽ നിൻ നാണം തുളുമ്പി (ഇള നീല മാനം) ---------------------------------- Added by Susie on September 15, 2009 ila neela maanam kathir chorinju - ente hridayathilaayiram poo virinju um.. ila neela maanam kathir chorinju hridayathilaayiram poo virinju avayile thenkanam njaan nukarnnu avayile thenkanam njaan nukarnnu - ninte chodiyile kumkumam njaananinju (ila neela maanam) kaayalin paavaada njoriyil - ninte kaalvennayurukunnathu kandu (kaayalin) kaanaatha swarggangal kandu kaanaatha swarggangal kandu - njaan poojikkum devane kandu njaan poojikkum devane kandu (ila neela maanam) nenchile thaalathililakum - ninte kankalil odangal odi (nenchile) aashakal aanandamaayi (2) en maaril nin naanam thulumbi en maaril nin naanam thulumbi (ila neela maanam) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിത്തിരത്തോണിയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍
- ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍
- കടക്കണ്ണിലൊരു കടൽ കണ്ടു
- ആലാപനം : വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍
- രാമായണത്തിലെ ദുഃഖം
- ആലാപനം : എന്‍ വി ഹരിദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍