View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിവാഹനാളിൽ ...

ചിത്രംഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച (1979)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by shine_s2000@yahoo.com on May 12, 2009
Vivaahanaalil povanippanthal
Vinnolamuyarthuu shilpikale
Vivaahanaalil povanippanthal
Vinnolamuyarthuu shilpikale
Unnatha sheershan ennaathma naadhan
Unnatha sheershan ennaathma naadhan
Uyare paniyuu manippanthal
(vivaaha...)

nadhiyude hridayam tharalithamaayi
naada swaramelam uyarnnu
prasanna dhoothikal maakantha vaniyil
vaaykkuravayumaay vannoo
neelaakasam bhoomi devikku
neehara manihaaram charthi
neehara manihaaram charthi
(vivaaha...)

lathakal meettum manimanjushayil
rithu kanyakamaar poo nirachuu
thalirithalukalaal vanameghalakal
thamaala thaalangal nirachu vechuu
seemantha rekhayil njaanum naale
sindhoora renukkal choodi nilkkum
(vivaaha...)

----------------------------------

Added by jayalakshmi.ravi@gmail.com on December 12, 2009
വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ
വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ
ഉന്നതശീർഷ്യൻ എന്നാത്മനാഥൻ.....
ഉന്നതശീർഷ്യൻ എന്നാത്മനാഥൻ ഉയരേ പണിയൂ മണിപ്പന്തൽ
വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ.....

നദിയുടെ ഹൃദയം തരളിതമായി നാദസ്വരമേളമുയർന്നൂ....
വസന്തദൂതികൾ മാകന്ദവനിയിൽ വായ്ക്കുരവയുമായ് വന്നൂ...
നീലാകാശം ഭൂമിദേവിയ്ക്കു നീഹാരമണിഹാരം ചാർത്തീ...
നീഹാരമണിഹാരം ചാർത്തീ...

വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ.....

ലതകൾ നീട്ടും മണിമഞ്ജുഷയിൽ ഋതുകന്യകമാർ പൂനിറച്ചൂ...
തളിരിതളുകളാൽ വനമേഖലകൾ തമാലതാലങ്ങൾ നിറച്ചു വച്ചൂ...
സീമന്തരേഖയിൽ ഞാനും നാളെ സിന്ദൂരരേണുക്കൾ ചൂടിനിൽക്കും..

വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ
വിണ്ണോളമുയർത്തൂ ശില്പികളേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിശ്വമഹാക്ഷേത്രസന്നിധിയിൽ
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം ബി ശ്രീനിവാസന്‍
കല്യാണി അമൃതതരംഗിണി
ആലാപനം : പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം ബി ശ്രീനിവാസന്‍