View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അടിതൊഴുന്നേൻ ...

ചിത്രംമാമാങ്കം (1979)
ചലച്ചിത്ര സംവിധാനംഅപ്പച്ചന്‍ (നവോദയ)
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

Added by devi pillai on July 10, 2008അടി തൊഴുന്നേന്‍ ദേവീ മുടി തൊഴുന്നേന്‍ ദേവി
അടിതൊട്ടു മുടിയോളം ഉടല്‍ തൊഴുന്നേന്‍
അമ്മേ കുന്നിലമ്മേ തിരുമാന്ധാം കുന്നിലെഴുമമ്മേ
(അടി തൊഴുന്നേന്‍ )

ഇഹത്തിനും പരത്തിനും തമ്പുരാട്ടി
ഈരേഴുലകിനും തമ്പുരാട്ടി
ജനനിയല്ലോ ജനകനല്ലോ
ജന്മജന്മാന്തര ബന്ധുവല്ലോ
(അടി തൊഴുന്നേന്‍ )

ചാവിനും വാഴ്വിന്നും ഉടയവളേ
ചാവേര്‍ചോരയില്‍ തുടിപ്പവളേ
(ചാവിനും.....)
ചണ്ഡികനീ ചാമുണ്ഡിക നീ
അണ്ഡകടാഹത്തിന്നംബിക നീ
(അടി തൊഴുന്നേന്‍ )


----------------------------------

Added by devi pillai on August 15, 2010

adithozhunnen devi mudi thozhunnen
adithottu mudiyolam udal thozhunnen
amme kunnilamme thirumandham kunnilezhumamme

ihathinum parathinum thamburaatti
eerezhulakinum thamburaatti
jananiyallo janakanallo
janmajanmanthara bandhuvallo

chaavinum vaazhvinum udayavale
chaaver chorayil thudippavale
chandikanee chaamundika nee
andakadaahathinnambika nee


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാമാങ്കം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നടനം നടനം
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
തൃത്താലപ്പൂക്കടവില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
വറുത്ത പച്ചരി
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
തീരാത്ത ദുഃഖത്തിൽ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കാർത്തിക മാസത്തെ (ബിറ്റ്)
ആലാപനം : കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍