View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുമാസം ഭൂമിതൻ ...

ചിത്രംഏഴാം കടലിനക്കരെ (1979)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by bijooos@gmail.com on July 13, 2008Madhumasam bhoomithan manavatti chamnjau
Anuraga lahariyil thalir meni punarnnu
Manasaakum poika nalinangal aniju
Madhurangi kulir neeril neenthi
Vinnattin vilayadum kalahamsam pole
Ennasha mandara malar manam pole
Vasanthathin saghiyanu varavarnninee
Puthu harshgam enikkekum priyadarshini
(madhumasam)

Enullin premathin poopanthal oruki
poo machil mazha villin malar mala thookki
azhakinte prabhayengum thelinjeedave
adunnu padunnu praneswari (madhumasam)

Hridayathil sankalpa navathanthri meeti
sakhiyinnu premathin swararaagam muzhakki,
oru swapna chirakinmel uyarunnu nhan,
navagaana layalaayittalayunnu nhan..
navagaana layalaayittalayunnu nhan..
(Madhumaasam..)

----------------------------------

Added by jayalakshmi.ravi@gmail.com on January 3, 2010
മധുമാസം ഭൂമിതന്‍ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയില്‍ തളിര്‍മേനി പുണര്‍ന്നു
(മധുമാസം.....)
മനസ്സാകും പൊയ്ക നളിനങ്ങളണിഞ്ഞു
മധുരാംഗി കുളിര്‍നീരില്‍ നീന്തി...
(മനസ്സാകും.....)

വിണ്ണാറ്റില്‍ വിളയാടും കളഹംസം പോലെ
എന്നാശ മന്ദാര മലര്‍മണം പോലെ
(വിണ്ണാറ്റില്‍.....)
വസന്തത്തിന്‍ സഖിയാണീ വരവര്‍ണ്ണിനീ
പുതുഹര്‍ഷമെനിക്കേകും പ്രിയദര്‍ശിനി
പുതുഹര്‍ഷമെനിക്കേകും പ്രിയദര്‍ശിനി

മധുമാസം ഭൂമിതന്‍ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയില്‍ തളിര്‍മേനി പുണര്‍ന്നു

എന്നുള്ളില്‍ പ്രേമത്തിന്‍ പൂപ്പന്തലൊരുക്കി
പൂമച്ചില്‍ മഴവില്ലിന്‍ മലര്‍മാല തൂക്കി....
(എന്നുള്ളില്‍.....)
അഴകിന്റെ പ്രഭയെങ്ങും തെളിഞ്ഞീടവേ
ആടുന്നൂ പാടുന്നൂ പ്രാണേശ്വരി...
ആടുന്നൂ പാടുന്നൂ പ്രാണേശ്വരി...

മധുമാസം ഭൂമിതന്‍ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയില്‍ തളിര്‍മേനി പുണര്‍ന്നു

ഹൃദയത്തില്‍ സങ്കല്പ നവതന്ത്രി മുറുക്കി
സഖിയിന്നു പ്രേമത്തിന്‍ സ്വരരാഗം മുഴക്കി..
(ഹൃദയത്തില്‍....)
ഒരു സ്വപ്നച്ചിറകിന്മേലുയരുന്നൂ ഞാന്‍
നവഗാനലയമായിട്ടലയുന്നു ഞാന്‍...
നവഗാനലയമായിട്ടലയുന്നു ഞാന്‍...

മധുമാസം ഭൂമിതന്‍ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയില്‍ തളിര്‍മേനി പുണര്‍ന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുരലോകജലധാര ഒഴുകിയൊഴുകി
ആലാപനം : വാണി ജയറാം, ജോളി അബ്രഹാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സ്വർഗത്തിൻ നന്ദന
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മലരണിപ്പന്തലില്‍
ആലാപനം : വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മധുമാസം ഭൂമിതൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍