View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേടിവന്ന വസന്തമേ ...

ചിത്രംഒരു രാഗം പല താളം (1979)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sreedevi Pillai

thedivanna vasanthame nernnidunu mangalam
neerumee marubhoovinum nee
eki santhwana sourabham

poovukaanaa chillakal innum
poothulanju thudangiyo...
aahaa.....
poovukaanaa chillakal innum
poothulanju thudangiyo...
paathimeetti mayangum veenayil
paattinnuravu thulumpiyo?
allalin kadha chollum bhoomiyil
apsarassaayirangiyo nee
azhakin deviyayorungiyo?
aahaa......
thedivanna vasanthame....

deepam kaana veedhikal nira
thaalappolikalil mungiyo?
ahaa
deepam kaana veedhikal nira
thaalappolikalil mungiyo
kanavuchoodiya thoranam kathir
mandapam thanneyorukkiyo?
ennum karmukil thingumormmayil
indradhanussay thelinjuvo nee
entemokshamayananjuvo?
aaha...
thedivanna vasanthame......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

തേടിവന്ന വസന്തമേ നേര്‍ന്നിടുന്നു മംഗളം
നീറുമീ മരുഭൂവിലും നീ
ഏകിസാന്ത്വന സൌരഭം

പൂവുകാണാച്ചില്ലകള്‍ ഇന്നും
പൂത്തുലഞ്ഞുതുടങ്ങിയോ?
ആഹാ...
പൂവുകാണാച്ചില്ലകള്‍ ഇന്നും
പൂത്തുലഞ്ഞുതുടങ്ങിയോ?
പാതിമീട്ടിമയങ്ങും വീണയില്‍
പാട്ടിന്നുറവുതുളുമ്പിയോ?
അല്ലലിന്‍ കഥ ചൊല്ലും ഭൂമിയില്‍
അപ്സരസ്സായിറങ്ങിയോ നീ
അഴകിന്‍ ദേവിയായൊരുങ്ങിയോ?
ആഹാ ആഹാ.. ആ.......
തേടിവന്ന വസന്തമേ....

ദീപം കാണാവീഥികള്‍ നിറ
താലപ്പൊലികളില്‍ മുങ്ങിയോ
ആഹാ....
ദീപം കാണാവീഥികള്‍ നിറ
താലപ്പൊലികളില്‍ മുങ്ങിയോ
കനവുചൂടിയ തോരണം
കതിര്‍മണ്ഡപംതെന്നെയൊരുക്കിയോ?
എന്നും കാര്‍മുകില്‍ തിങ്ങുമോര്‍മ്മയില്‍
ഇന്ദ്രധനുസ്സായ് തെളിഞ്ഞുവോ നീ
എന്റെമോക്ഷമായണഞ്ഞുവോ?
ആഹാ ആഹാ ആ....
തേടിവന്നവസന്തമേ.......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനകച്ചിലങ്കചാര്‍ത്തും
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ജനിക്കുമ്പോള്‍ നമ്മള്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍