View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജനിക്കുമ്പോള്‍ നമ്മള്‍ ...

ചിത്രംഒരു രാഗം പല താളം (1979)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sreedevi Pillai

janikkumpol nammal daivangal
sneham pakarnnum moham nukarnnum
valarnnukazhinjal verum mrigangal
valarnnukazhinjal verum mrigangal

njanenna bhavathin balipedhathil
naame namukkennum baliyaadukal
maranathin durmukham kanikanumpol
kothikkunnu pinneyum sisukkalakan
kothikkunnu pinneyum sisukkalakan
janikkumpol......

vilichal kelkkatha vijanathayil
virahinjan vidhiyude thadavupulli
kaalamaam guruvinte kanakkubookkil
thaaliniyillente kanakkezhuthan
thaaliniyillente kanakkezhuthaan
janikkumpol......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ജനിക്കുമ്പോള്‍ നമ്മള്‍ ദൈവങ്ങള്‍
സ്നേഹം പകര്‍ന്നും മോഹം നുകര്‍ന്നും
വളര്‍ന്നുകഴിഞ്ഞാല്‍ വെറും മൃഗങ്ങള്‍
വളര്‍ന്നുകഴിഞ്ഞാല്‍ വെറും മൃഗങ്ങള്‍

ഞാനെന്ന ഭാവത്തിന്‍ ബലിപീഠത്തില്‍
നാമേനമുക്കെന്നും ബലിയാടുകള്‍
മരണത്തിന്‍ ദുര്‍മുഖം കണികാണുമ്പോള്‍
കൊതിക്കുന്നു പിന്നെയും ശിശുക്കളാകാന്‍
കൊതിക്കുന്നു പിന്നെയും ശിശുക്കളാകാന്‍
ജനിക്കുമ്പോള്‍.....

വിളിച്ചാല്‍കേള്‍ക്കാത്ത വിജനതയില്‍
വിരഹിഞാന്‍ വിധിയുടെ തടവുപുള്ളി
കാലമാം ഗുരുവിന്റെ കണക്കുബുക്കില്‍
താളിനിയില്ലെന്റെ കണക്കെഴുതാന്‍
താളിനിയില്ലെന്റെ കണക്കെഴുതാന്‍
ജനിക്കുമ്പോള്‍......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനകച്ചിലങ്കചാര്‍ത്തും
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
തേടിവന്ന വസന്തമേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍