View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാവല്‍മാടം കുളിരണിഞ്ഞേ ...

ചിത്രംമാനവധർമ്മം (1979)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, പി മാധുരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സുരേഷ്

വരികള്‍

Added by Vijayakrishnan VS on August 26, 2008

കാവല്‍മാടം കുളിരണിഞ്ഞേ
താഴമ്പൂവിന്‍ വയസ്സറിഞ്ഞേ..
മാറിലെ മഞ്ഞിന്‍ കൂടുലഞ്ഞേ
മഞ്ഞില്‍ നിന്നൊരു ചൂടുണര്‍ന്നേ..

അമ്പിളിപ്പെണ്ണിന്‍ അരിവാളു പേറുമീ
അന്തിയ്ക്കെന്തൊരു ചന്തം..
വാര്‍മുടിപ്പീലികള്‍ ഉടയാടയാകും നിന്‍
മേനിയ്ക്കെന്തൊരു ചന്തം.. നിന്റെ
മേനിയ്ക്കെന്തൊരു ചന്തം..

കരളില്‍ നിറയെ കതിരാടും നേരം
നിഴലുകള്‍ ചേരണ നേരം..
ഈ തിരുമാറിലെന്‍ കൈകളുമിന്നൊരു
കൂടാരമാവുകയായി .. എന്നെ
പൂകൊണ്ടു മൂടുകയായി..



----------------------------------


Added by Vijayakrishnan VS on August 26, 2008

Kaaval maadam kuliraninje
Thaazhampoovin vayassarinje
Maarile manjin koodulanje
Manjil ninnoru choodunarnne

Ambili pennin arivaalu perum ee
Anthikkenthoru chantham
Vaarmudi peelikal udayadayakum nin
Menikkenthoru chantham ninte
Menikkenthoru chantham

Karalil niraye kathiraadum neram
Nizhalukal cherana neram
Ee thirumaaril en kaikaluminnoru
Koodaaramaavukayaayi enne
Pookondu moodukayaayi..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കല്യാണനാളിലെ സമ്മാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ
ഓ മൈ ഡിയർ ഡ്രീം ഗേൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ
ഭക്തവൽസല
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : ജി ദേവരാജൻ