View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പവിഴക്കുന്നില്‍ ...

ചിത്രംമായാവി (1965)
ചലച്ചിത്ര സംവിധാനംജി കെ രാമു
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി

വരികള്‍

Added by parvathy venugopal on August 29, 2009
പവിഴക്കുന്നില്‍ പളുങ്കുമലയില്‍
പനിനീര്‍ പൂങ്കുലകള്‍
പനിനീര്‍ പൂങ്കുലകള്‍
പകലവനന്തിക്കറുത്തു കൂട്ടിയ
പനിനീര്‍ പൂങ്കുലകള്‍ (പവിഴക്കുന്നില്‍)

പറന്നു പറന്നു പറന്നുകേറും പച്ചക്കുരുവികളേ
വേല കഴിഞ്ഞു മടങ്ങുമ്പോഴാ
വേണുഗാനം കേള്‍ക്കണ്ടേ
വേണുഗാനം കേള്‍ക്കണ്ടേ (പവിഴക്കുന്നില്‍)

മരതകമലകള്‍ വിട്ടുവരുന്നൊരു
മാടുകളേ കുഞ്ഞാടുകളേ
നാളേ പുലരും നേരമൊരിത്തിരി
പാലുകറക്കാന്‍ വന്നാട്ടേ
പാലുകറക്കാന്‍ വന്നാട്ടേ

ഓടക്കാട്ടിലൊളിച്ചു കളിക്കും
കോടക്കാറ്റേ പൂങ്കാറ്റേ
കിടന്നുറങ്ങാന്‍ പോകുമ്പോള്‍ നീ
കടം തരാമോ കൈവിശറി
കടം തരാമോ കൈവിശറി (പവിഴക്കുന്നില്‍)



----------------------------------

Added by devi pillai on September 18, 2009
 pavizhakkunnil palunkumalayil
panineerppoonkulakal
panineerppoonkulakal
pakalavananthikkaruthukoottiya
panineerppoonkulakal

parannu parannu parannukerum
pachakkuruvikale
velakazhinju madangumpola
venuganam kelkkande?
venuganam kelkkande?

marathakamalakal vittuvarunnoru
madukale kunjadukale
nalepularum neramorithiri
palukarakkan vannatte
palukarakkan vannatte

odakkattilolichukalikkum
kodakkatte poonkatte
kidannurangan pokumpol nee
kadamtharamo kaivishari
kadamtharamo kaivishari?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ ജീവിതം ഇന്നൊരു
ആലാപനം : എല്‍ ആര്‍ ഈശ്വരി, കമുകറ, കോറസ്‌, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പണ്ടൊരിക്കല്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണാരം പൊത്തി
ആലാപനം : പി ലീല, കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വണ്ടാറണിക്കുഴലി
ആലാപനം : എല്‍ ആര്‍ ഈശ്വരി, കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വളകിലുക്കും വാനമ്പാടി
ആലാപനം : എസ് ജാനകി, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കളിവാക്ക് ചൊല്ലുമ്പോള്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഹരിണാക്ഷീ (കഥകളിപ്പദം)
ആലാപനം :   |   രചന :   |   സംഗീതം : എംഎസ്‌ ബാബുരാജ്‌