View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജില്‍ ജില്‍ ജില്‍ ചിലമ്പനങ്ങി ...

ചിത്രംപുതിയ വെളിച്ചം (1979)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംസലില്‍ ചൗധരി
ആലാപനംപി സുശീല, പി ജയചന്ദ്രൻ

വരികള്‍

Added by jayalakshmi.ravi@gmail.com on December 9, 2009

ഝിൽ ഝിൽ ഝിൽ ചിലമ്പനങ്ങി ചിരിയിൽ
വളകൾ കിലുങ്ങി മൊഴിയിൽ
നാണപൂക്കൾ വിൽക്കും പൂക്കാരി നീ...
ധട് ധട് ധട് തുടിച്ചുപൊങ്ങും നെഞ്ചം
നിന്റെ രാഗമഞ്ചം സ്വപ്നനികുഞ്ജം....
(ഝിൽ ഝിൽ ഝിൽ ....)

നിൻ കണ്ണിലെ മധുശാല...എൻ മനസ്സിൻ പാഠശാല...
നിൻ കണ്ണിലെ മധുശാല...എൻ മനസ്സിൻ പാഠശാല...
നിൻ മേനിയാം പുഷ്പമാല ....
എന്നും മാറിൽ ചാർത്താൻ കാലം കനിഞ്ഞുവെങ്കിൽ...

ഝിൽ ഝിൽ ഝിൽ ചിലമ്പനങ്ങി ചിരിയിൽ...
വളകൾ കിലുങ്ങി മൊഴിയിൽ....
നാണപൂക്കൾ വിൽക്കും പൂക്കാരി നീ...
ധട് ധട് ധട് തുടിച്ചുപൊങ്ങും നെഞ്ചം
നിന്റെ രാഗമഞ്ചം സ്വപ്നനികുഞ്ജം....

ഈ പ്രേമത്തിൻ വർണ്ണമേളം....ഈ ലഹരീലയതാളം...
നിൻ ദാഹത്തിൻ സർപ്പനൃത്തം...നിൻ മാറിൽ പൂക്കും വികാരം....
ഈ മദനോത്സവരംഗം....ഈ മധുവർഷത്തിൻ ഗാനം...
ഈ മദനോത്സവരംഗം....ഈ മധുവർഷത്തിൻ ഗാനം...
നിൻ നെഞ്ചിൽ ചേർന്നെൻ മയക്കം
ഇന്നും എന്നും തുടരാൻ കാലം കനിഞ്ഞുവെങ്കിൽ...

ഝിൽ ഝിൽ ഝിൽ ചിലമ്പനങ്ങി ചിരിയിൽ..
വളകൾ കിലുങ്ങി മൊഴിയിൽ
നാണപൂക്കൾ വിൽക്കും പൂക്കാരി നീ...
ധട് ധട് ധട് തുടിച്ചുപൊങ്ങും നെഞ്ചം
നിന്റെ രാഗമഞ്ചം സ്വപ്നനികുഞ്ജം....
(ഝിൽ ഝിൽ ഝിൽ .....)

----------------------------------



Added by Devi Pillai on Jun 5,2008

jhil jhil jhil chilambanangi chiriyil
valakal kilungi mozhiyil
naana pookkal vilkkum pookkari nee
dhat dhat dhat thudichu pongum nencham
ninte raga manjam swapna nikunjam
(jhil jhil )

nin kannile madhu shaala
en manassin paadha shaala
ninmeniyaam pushpamaala
ennum maaril charthaan kaalam kaninjuvenkil
(jhil jhil )

ee premathin varna melam
ee laharee laya thaalam
nin daahathin sarpa nritham
nin maaril pookkum vikaaram

ee madanolsava rangam
ee madhuvarshathin gaanam
nin nenchil chernnen mayakkam
innum ennum thudaran kaalam kaninjuvenkil
(jhil jhil )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവിരിഞ്ഞല്ലോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : സലില്‍ ചൗധരി
ആറാട്ടുകടവില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : സലില്‍ ചൗധരി
ആരാരോ സ്വപ്നജാലകം
ആലാപനം : അമ്പിളി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : സലില്‍ ചൗധരി
ചുവന്നപട്ടും തെറ്റിപ്പൂവും
ആലാപനം : പി സുശീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : സലില്‍ ചൗധരി
മനസ്സേ നിന്‍ പൊന്നമ്പലം
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : സലില്‍ ചൗധരി