അമ്മേ അഭയം തരു ...
ചിത്രം | പമ്പരം (1979) |
ചലച്ചിത്ര സംവിധാനം | ബേബി |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Amme abhayam tharoo amme abhayam tharoo Irul moodumente kannukalil dheepamaanu nee Thanal thedi thedi njaanalayum theeramaanu nee Irul moodumente kannukalil dheepamaanu nee Thaliraayi mannil njaan pirannu poovaninjathum(2) Karunaamayee nin munpilallo vaadi veezhvathum En vishaadha bhaaram theerkkum aashrayamalle Irul moodumente kannukalil dheepamaanu nee Thirumaaril ninnu nee churanna sneha dhaarayo(2) Marubhoomiyithil njaan nukarum dhaaha neeramme Padha thaarilente jeeva raktham kaazhcha vachu njaan Irul moodumente kannukalil dheepamaanu nee Thanal thedi thedi njaanalayum theeramaanu nee Amme abhayam tharoo.. | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അമ്മേ അഭയം തരൂ അമ്മേ അഭയം തരൂ ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ തളിരായി മണ്ണില്‍ ഞാന്‍ പിറന്നു പൂവണിഞ്ഞതും (2) കരുണാമയീ നിന്‍ മുന്പിലല്ലോ വാടി വീഴ്വതും എന്‍ വിഷാദ ഭാരം തീര്‍ക്കും ആശ്രയമല്ലേ ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ തിരുമാറില്‍ നിന്ന് നീ ചുരന്ന സ്നേഹ ധാരയോ (2) മരുഭൂമിയിതില്‍ ഞാന്‍ നുകരും ദാഹ നീരമ്മേ പദതാരിലെന്‍റെ ജീവ രക്തം കാഴ്ച വച്ചു ഞാന്‍ ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ അമ്മേ അഭയം തരൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹേമന്തയാമിനീ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എ ടി ഉമ്മര്‍
- വരിക നീ വസന്തമേ
- ആലാപനം : എസ് ജാനകി, ജോളി അബ്രഹാം | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എ ടി ഉമ്മര്‍
- ശാരികപൈതലിൻ
- ആലാപനം : എസ് ജാനകി | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എ ടി ഉമ്മര്‍