View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓരോ പൂവും വിടരുമ്പോൾ ...

ചിത്രംപ്രഭാതസന്ധ്യ (1979)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on April 11, 2010
ഓരോ പൂവും വിടരുമ്പോള്‍ ഭൂമി കോരിത്തരിയ്ക്കും
ഈ ഭൂമി കോരിത്തരിയ്ക്കും...
(ഓരോ പൂവും.....)

എല്ലാം സഹിയ്ക്കുന്ന ത്യാഗത്തിൻ പുഞ്ചിരി
എന്നു തൻ വിധിയെ വിളിയ്ക്കും...
കാലം രചിക്കുന്ന കാവ്യേതിഹാസത്തിൻ
കഥയൊന്നു കൂടി തെളിയും
പൂവുകൾ കോടി വിടരട്ടേ
പുസ്തകങ്ങൾ കോടി ജനിയ്ക്കട്ടെ
(ഓരോ പൂവും....)

പൂക്കളായ്‌ മാറാൻ പഠിക്കുക നാം
പുലരികളാകാൻ വളരുക നാം
(പൂക്കളായ്‌.....)
പകയുടെ മുള്ളിൽ കുരുങ്ങിടാതെ
പാപത്തിൻ പാഴ്മണ്ണിൽ താഴ്‌ന്നിടാതെ.....
വിശ്വമനസ്സിൽ നാമലിയട്ടേ....
വിശ്വാസഗംഗയാറൊഴുകട്ടേ....
(ഓരോ പൂവും.....)


----------------------------------

Added by jayalakshmi.ravi@gmail.com on April 11, 2010
Oro poovum vitarumpol bhoomi korithariykkum
ee bhoomi korithariykkum...
(oro poovum.....)

ellaam sahiykkunna thyaagathin punchiri
ennu than vidhiye viliykkum...
kaalam rachikkunna kaavyethihaasathin
kadhayonnu kooti theliyum
poovukal koti vitaratte
pusthakangal koti janiykkatte
(oro poovum....)

pookkalaay maaraan padikkuka naam
pularikalaakaan valaruka naam
(pookkalaay.....)
pakayute mullil kurungitaathe
paapathin paazhmannil thaazhnnitaathe.....
viswamanassil naamaliyatte....
viswasagangayaarozhukatte....
(oro poovum.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദനലതകളിലൊന്നു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
അരമണി കിങ്ങിണി
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
വസന്ത വർണ്ണമേളയിൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
കലാകൈരളി
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം