Ammayilla achanilla ...
Movie | Sikharangal (1979) |
Movie Director | Sheela |
Lyrics | Dr Pavithran |
Music | KJ Joy |
Singers | B Vasantha, Jency |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2010 ആരണീവാനിൽ അമ്പിളി പോലെ ചേറണി പൊയ്കയിൽ താമര പോലെ ഈ പുൽമാടത്തിൽ ദീനയായ് കേഴും ബാലിക ഇവളാരോ ഇവളാണല്ലോ സിൻഡ്രല്ല സിൻഡ്രല്ല വിശ്വസുന്ദരി സിൻഡ്രല്ല സിൻഡ്രല്ല അമ്മയില്ലച്ഛനില്ലാ സ്നേഹിക്കാനാരുമില്ല (2) ചിറ്റമ്മ മാത്രം ഉണ്ടിവൾക്ക് പുലി പോൽ ഭയങ്കരീ കേൾപ്പിൻ കേൾപ്പിൻ ഇന്നാണല്ലോ രാജംകുമാരന്റെ ജന്മദിനം വരുവിൻ വരുവിൻ ബാലികമാരേ നൃത്തം ചെയ്യാൻ അരമനയിൽ (2) കൊട്ടാരത്തിൽ നൃത്തം ചെയ്യാൻ എനിക്കു മോഹം അമ്മേ (2) ചിറ്റമ്മേ എന്നെയും കൊണ്ടു പോകൂ കൊട്ടാരത്തിൽ നൃത്തം ചെയ്യാൻ എനിക്കു മോഹം അമ്മേ പോടീ പെണ്ണേ ദൂരേ പോ കാട്ടിലിറങ്ങി പോവുക നീ തീ കൂട്ടാനായി വിറകും കൊണ്ടേ നാളേ വെളുപ്പിനു പോരാവൂ സിൻഡ്രലാ സിൻഡ്രലാ കരയാതെ മകളേ സിൻഡ്രലാ കരയാതെ കണ്ണുനീർ ചൊരിയാതെ കനകനിലാവു നെയ്തെടുത്തുള്ളൊരു കണ്ണഞ്ചും കഞ്ചുകം കണ്ടോ നീ ഒളിമിന്നും തൂമിന്നൽ പിണരാലെ പണിതൊരു നവരത്നപാദുകം കണ്ടോ നീ അഴകേറും ലാവണ്യക്കതിരേ സിൻഡ്രലാ കനകരഥം നിന്നെ കാത്തു നില്പൂ ഇതിലേറി പോകേണം അരമനയണയേണം മതികവരും നൃത്തം നീ ആടേണം ഒരു കാര്യം മകളേ ഓർക്കേണം ഇരവിന്റെ പകുതിയിൽ പോരേണം ആരു നീ സുന്ദരീ ആരു നീ സുന്ദരീ ദേവകുമാരിയോ ഗന്ധർവകന്യകയോ(2) ആളുകൾ തേടും ബാലിക ആരോ അവളാണല്ലോ ഭാഗ്യവതീ ആരോ ആരോ ബാലിക ആരോ രാജകുമാരന്റെ പ്രാണസഖീ സുദിനം സുദിനം സുന്ദരമീ വിവാഹദിനം(2) രാജകുമാരനും സിൻഡ്രലക്കും മംഗളം നേരുക നാം (2) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 21, 2010 Aaranee vaanil ampili pole cherani poykayil thaamara pole ee pulmaadathil deenayaay kezhum baalika ivalaaro ivalaanallo sindrella sindrella viswasundari sindrella sindrella ammayillachanillaa snehikkaanaarumilla (2) Chittamma maathram undivalkku puli pol bhayankaree Kelppin kelppin innaanallo raajakumaarante janmadinam varuvin varuvin baalikamaare nrutham cheyyaan aramanayil (2) Kottaarathil nrutham cheyyaan enikku moham amme (2) chittamme enneyum kondu pokoo kottaarathil nrutham cheyyaan enikku moham amme podee penne doore po kaattilirangippovuka nee thee koottaanaayi virakum konde naale veluppinu poraavoo sindrella sindrella karayaathe makale sindrella karayaathe kannuneer choriyaathe kanakanilaavu neytheduthulloru kannanchum kanchukam kando nee oliminnum thoominnal pinaraale panithoru navarathna paadukam kando nee azhakerum laavanyakkathire sindrella kanakaradham ninne kaathu nilpoo ithileri pokenam aramanayanayenam Mathi kavarum nrutham nee aadenam oru kaaryam makale orkkenam iravinte pakthuyil porenam Aaru nee sundaree aaru nee sundaree devakumaariyo gandharva kanyakayo (2) Aalukal thedum baalika aaro avalaanallo bhaagyavathee aaro aaro baalika aaro raajakumaarante praanasakhee sudinam sudinam sundaramee vivaha dinam (2) raajakumaaranum sindrellakkum mamgalam neruka naam (2) |
Other Songs in this movie
- Ninakku Njaan Swantham
- Singer : S Janaki | Lyrics : Dr Pavithran | Music : KJ Joy