

Ramanan [Sangeetha Naatakam] ...
Movie | Vishappinte Vili (1952) |
Movie Director | Mohan Rao |
Lyrics | Changampuzha |
Music | PS Divakar |
Singers | P Leela, AM Raja, Jose Prakash, Kaviyoor CK Revamma |
Lyrics
Malaranikkaadukal thingi vinngi marathakakkaanthiyil mungi mungi karalum mizhiyum kavarnnu minni karayattolaasya graamabhamgi ramananum thozhanum tholurummi marathakakkunnukal vittirangi vazhivakkilulloraa komalamaam ezhunila poomanimaalikayil madhumukhi chandrika raagalolam pathivaayavaneyum nokki nilkkum Enthaanininnee vidhamekanaavaa nengupoyengupoy koottukaaran innavan mattoro joli moolam vannilla njaaningu ponnu vegam Enkilum chandrike nammal kaanum sankalpa lokamalleeyulakam Hantha naaam randu per thamilullo rantharamonnu neeyorthu nokkoo anyonyam nammude maanasangal onnichu chernnu layichu poyi Thuchanaamenne nee sweekarichaal achanumammaykkumenthu thonnum kochumakalude raagavaaypil achanumammaykkumenthu thonnaan Ramanaa neeyennil ninnaa rahasyam iniyum marachu pidikkayaano irumeyyaanenkilum nammalotta karalalle neeyente jeevanalle sharadindu veedhiyilullasikkum oru velli nakshathramenthu kondo aburakthayaayi pol poozhimannil amarum verumoru pulkkodiyil Niraghamaayulloree premadaanam nirasicheedunnathorugra paapam Aarenthum paranjotte njaanithu samarppichu chaaru jeevitha maalyam maamakam bhavaanaayi chandrike manmaanasa veenayilezhum prema thanthrike neeyinnenne mattoraalaakkitheerthu kaananachaayayilaadu meykkaan njaanum varattayo ninte koode porenda porenda chandrike nee aaranyachaarthilekkente koode Ee manimedayilen vipula Prema samudramothungukilla paadilla paadilla namme nammal paade marannonnum cheythu koodaa Kashtamaayi ninnaashakaLellaam vyarthamaanini chandrike nischayichu kazhinju nin vivaaholsavathin samasthavum Ghora kadhorame malkkaralinkale choraykku vendi pulayukayalli nee Illa njaanenne nashippikkayilloru pullaamkuzhalinu vendiyorikkalum illaa enthu vannaalum enikkaaswadikkanam Munthirichaaru polulloree jeevitham | സീന്‍ 1:- മലരണിക്കാടുകള്‍ തിങ്ങി വിങ്ങി മരതകക്കാന്തിയില്‍ മുങ്ങി മുങ്ങി കരളും മിഴിയും കവര്‍ന്നു മിന്നി കറയറ്റോരാലസ്യഗ്രാമഭംഗി രമണനും തോഴനും തോളുരുമ്മി മരതകക്കുന്നുകള്‍ വിട്ടിറങ്ങി വഴിവക്കിലുള്ളോരാകോമളമാം ഏഴുനില പൂമണിമാളികയില്‍ മധുമുഖിചന്ദ്രിക രാഗലോലം പതിവായവനേയും നോക്കിനില്‍ക്കും സീന്‍ 2:- (ചന്ദ്രിക) എന്താണിനിന്നീവിധമേകനാവാ - നെങ്ങുപോയെങ്ങുപോയു് കൂട്ടുകാരന്‍ (രമണന്‍) ഇന്നവന്‍ മറ്റോരോ ജോലിമൂലം വന്നില്ല ഞാനിങ്ങു പോന്നു വേഗം സീന്‍ 3:- (രമണന്‍) എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും സങ്കല്പലോകമല്ലീയുലകം ഹന്ത നാം രണ്ടുപേര്‍തമ്മിലുള്ളോ - രന്തരമൊന്നു നീയോര്‍ത്തുനോക്കൂ (ചന്ദ്രിക) അന്യോന്യം നമ്മുടെ മാനസങ്ങള്‍ ഒന്നിച്ചു ചേര്‍ന്നുലയിച്ചുപോയി (രമണന്‍) തുഛനാമെന്നെ നീ സ്വീകരിച്ചാല്‍ അച്ഛനുമമ്മയ്ക്കുമെന്തു തോന്നും (ചന്ദ്രിക) കൊച്ചുമകളുടെ രാഗവായ്പില്‍ അച്ഛനുമമ്മയ്ക്കുമെന്തു തോന്നാന്‍ സീന്‍ 4:- (മദനന്‍) രമണാ നീയെന്നില്‍നിന്നാരഹസ്യം ഇനിയും മറച്ചു പിടിക്കയാണോ ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ - ക്കരളല്ലേ നീയെന്റെ ജീവനല്ലേ (രമണന്‍) ശര്‍ദിന്ദുവീഥിയിലുല്ലസിക്കും ഒരു വെള്ളിനക്ഷത്രമെന്തുകൊണ്ടോ അനുരക്തയായിപോല്‍ പൂഴിമണ്ണില്‍ അമരും വെറുമൊരു പുല്‍ക്കൊടിയില്‍ (മദനന്‍) നിരഘമായുള്ളൊരീ പ്രേമദാനം നിരസിച്ചീടുന്നതൊരുഗ്രപാപം സീന്‍ 5:- (ചന്ദ്രിക) ആരെന്തും പറഞ്ഞോട്ടെ ഞാനിതു സമര്‍പ്പിച്ചു ചാരുജീവിതമാല്യം മാമകം ഭവാനായി (രമണന്‍) ചന്ദ്രികേ മന്മാനസ വീണയിലെഴും പ്രേമ - തന്ത്രികേ നീയിന്നെന്നെ മറ്റൊരാളാക്കിത്തീര്‍ത്തു (ചന്ദ്രിക) കാനനഛായയിലാടു മേയ്ക്കാന്‍ ഞാനും വരട്ടയോ നിന്റെ കൂടെ (രമണന്‍) പോരേണ്ട പോരേണ്ട ചന്ദ്രികേ നീ ആരണ്യച്ചാര്‍ത്തിലേക്കെന്റെ കൂടെ (ചന്ദ്രിക) ഈ മണിമേടയിലെന്‍ വിപുല പ്രേമസമുദ്രമൊതുങ്ങുകില്ല (രമണന്‍) പാടില്ല പാടില്ല നമ്മെ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തു കൂടാ സീന്‍ 7:- (അശരീരി) കഷ്ടമായി നിന്നാശകളെല്ലാം വ്യര്‍ത്ഥമാണിനി ചന്ദ്രികേ നിശ്ചയിച്ചു കഴിഞ്ഞു നിന്‍ വിവാ - ഹോത്സവത്തിന്‍ സമസ്തവും (ചന്ദ്രിക) ഘോരകഠോരമേ മല്‍ക്കരളിങ്കലെ ചോരയ്ക്കുവേണ്ടിപ്പുളയുകയല്ലി നീ ഇല്ല - ഞാനെന്നെ നശിപ്പിക്കയില്ലൊരു പുല്ലാംകുഴലിനു വേണ്ടിയൊരിക്കലും - ഇല്ലാ എന്തുവന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരു ജീവിതം |
Other Songs in this movie
- Chinthayil Neerunna
- Singer : Jose Prakash, Kaviyoor CK Revamma | Lyrics : Abhayadev | Music : PS Divakar
- Mohiniye Ennaathma
- Singer : P Leela, AM Raja | Lyrics : Abhayadev | Music : PS Divakar
- Karayaathennomanakkunje
- Singer : Kaviyoor CK Revamma | Lyrics : Abhayadev | Music : PS Divakar
- Sakhiyaarodum
- Singer : P Leela, Mothi | Lyrics : Abhayadev | Music : PS Divakar
- Kulirekidunna Katte
- Singer : AM Raja, Kaviyoor CK Revamma | Lyrics : Abhayadev | Music : PS Divakar
- Unnathangalil
- Singer : AM Raja | Lyrics : Abhayadev | Music : PS Divakar
- Amma Aarineeyalambham
- Singer : P Leela | Lyrics : Abhayadev | Music : PS Divakar
- Ha Ha Jayichu Poyi Njan
- Singer : Jikki (PG Krishnaveni) | Lyrics : Abhayadev | Music : PS Divakar
- Paavana Hridayam
- Singer : AM Raja | Lyrics : Abhayadev | Music : PS Divakar
- Nithya Sundara Swargam (Swargavaathil Dance)
- Singer : P Leela, AM Raja, Kaviyoor CK Revamma | Lyrics : Abhayadev | Music : PS Divakar
- Poyithu Kaalam
- Singer : | Lyrics : Abhayadev | Music : PS Divakar
- Jeevitham
- Singer : M Sathyam | Lyrics : Abhayadev | Music : PS Divakar